മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അനുമോൾ .റോക്സ്റ്റാർ ,ഇവൻ മേഘരൂപൻ ,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ,വെടിവഴിപാട് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ അനുമോൾക്ക് സാധിച്ചിട്ടുണ്ട്. വെടിവഴിപാട് എന്ന ചിത്രത്തിലൂടെയായിരുന്നു നടിഏറെ സുപരിചിത ആയി മാറിയത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനുമോളുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. അനു യാത്ര എന്ന ഒരു യൂട്യൂബ് ചാനലിൽ അനുമോൾക്ക് ഉണ്ട്, ഈ ചാനലിലൂടെ തന്റെ യാത്രാവിശേഷങ്ങൾ സിനിമ വിശേഷങ്ങൾ എല്ലാം നടി പങ്കുവയ്ക്കാറുണ്ട് .മലയാള സിനിമയിൽ സജീവമായി നിന്ന നടി ഇപ്പോൾ തൻറെ യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകർക്ക് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം വെളിപ്പെടുത്താറുണ്ട്. താരം യാത്രയെയാണ് ഏറെയും പ്രണയിക്കുന്നത്.
തനി മലയാളി പെൺകുട്ടി ആയ നടിയ്ക്ക് നിരവധി ആരാധകരാണുള്ളത്. വിവാഹം കഴിക്കില്ലെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു .മറ്റു സുഹൃത്തുക്കൾ വിവാഹം കഴിച്ചതിനു ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞതിനു ശേഷമാണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കിയിരുന്നു.എന്റെ കല്യാണം അല്ല…’ എന്നാണ് വധുവിനെപ്പോലെ ഒരുങ്ങി നിൽക്കുന്ന ചിത്രം നടി ഇപ്പോൾ പോസ്റ്റ് ചെയ്തത്. ഒരു ഫോട്ടോഷൂട്ടിനിടെ പകർത്തിയ ചിത്രമാണിത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് കമൻറുകൾ ആയി എത്തിയത്.