in

ദുഷ് പേരു കേൾപ്പിക്കാതെ ജീവിക്കണമെങ്കിൽ കഴിവും പ്രാപ്തിയും വേണം: വിമർശകന്റെ വായടപ്പിച്ച് അനുമോൾ

Anumol delivered a befitting reply on social media to those who came to criticize her frankness regarding marriage

വിവാഹവുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുകളെ വിമർശിക്കാൻ എത്തിയവർക്ക് സമൂഹമാധ്യമത്തിൽ തക്ക മറുപടി നൽകി അനുമോൾ. ധന്യയുടെ പ്രത്യേക അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചതിന് താഴെയാണ് നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയത്. ചെറുപ്പത്തിൽ ഒരു സ്ഥലത്ത് പോകണം എന്ന് പറഞ്ഞാൽ കല്യാണം കഴിച്ചിട്ട് ഭർത്താവ് കൊണ്ടുപോകും എന്ന് വീട്ടുകാർ സ്ഥിരമായി പറഞ്ഞിരുന്നുവെന്നും ഇപ്പോൾ അതൊക്കെ മാറി വരുന്നുണ്ടെന്നും ധന്യ വർമ്മയുടെ അഭിമുഖത്തിൽ അനുമോൾ തുറന്നു പറഞ്ഞിരുന്നു.

ഈ വീഡിയോയ്ക്ക് താഴെയാണ് വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയത്.

കല്യാണം കഴിഞ്ഞ് ഭർത്താവിൻറെ വീട്ടിലേക്ക് ദുഷ്പിക്കാതെ അന്തസായി ജീവിക്കണമെങ്കിൽ കഴിവും പ്രാപ്തിയും വേണമെന്നും, ഒരു കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ് അതിനെ കഴിയില്ല എന്ന പരാജയബോധമുള്ളവർ ഇതുപോലെയുള്ള ന്യായങ്ങൾ എന്നായിരുന്നു ഒരാളുടെ കമൻറ്.

കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഒരാൾക്ക് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റും എന്നതാണ് വലിയ കാര്യം. കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത് സ്ത്രീയുടെ മാത്രം കഴിവല്ലെന്നും സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയിൽ ആയാൽ മാത്രമേ കുടുംബം നന്നാവുകയുള്ളൂ എന്നും അല്ലാതെ സ്ത്രീയുടെ മാത്രം കഴിവല്ലെന്നും അനുമോൾ  വിമർശകനു മറുപടി നൽകി.

Written by amrutha

Kavya shared happy moments while holding Mahalakshmi. Happy Diwali to all!

മീനാക്ഷി എവിടെ? കമൻറ് ബോക്സ് ഓഫ് ചെയ്ത് ചിത്രങ്ങളുമായി കാവ്യ മാധവൻ

Victory of Garuda! Listin Stephen presents the director with a luxury car

ഗരുഡന്റെ വിജയം!!!  സംവിധായകന് ആഡംബരക്കാർ സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ