മലയാളത്തിലും അന്യഭാഷയിലുമായി ഇപ്പോൾ തിരക്ക് വന്നുകൊണ്ടിരിക്കുന്ന നടിയാണ് അനുമോൾ. ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെയാണ് അനുമോള്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സിനിമ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിലൂടെ നടി മനസ്സുതുറക്കുകയാണ്.
ഒരു നടി എന്ന രീതിയിൽ തനിക്ക് ഏറ്റവും അധികം പ്രശംസ നേടിത്തന്ന ചിത്രം വെടിവഴിപാട് ആയിരുന്നു. അതുവരെ സോഷ്യൽ മീഡിയയിൽ ഒരുലക്ഷം മാത്രമായിരുന്നു ഫോളോവേഴ്സ് ഉണ്ടായിരുന്നത്. ആ ചിത്രത്തിനു ശേഷം അത് പത്തു ലക്ഷത്തിൽ അധികമാവുകയായിരുന്നു. ഓരോ സിനിമയിൽ അഭിനയിക്കുമ്പോഴും ഓരോ തരത്തിലുള്ള ടേണിങ് പോയിന്റുകളും എക്സ്പീരിയൻസും തനിക്ക് ലഭിക്കാറുണ്ട്. ഇവൻ മേഘരൂപൻ എന്ന ചിത്രമാണ് താൻ ആദ്യമായി അഭിനയിച്ചത്.അതിൽ ഉള്ളവരെല്ലാം സിനിമയിലെ പ്രഗൽഭരായ വ്യക്തികൾ ആയിരുന്നു.
നിരവധി ചിത്രങ്ങളിൽ താൻ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഓരോ ചിത്രം കഴിയുമ്പോഴും ഓരോ കാര്യങ്ങളാണ് തന്നെ ലൊക്കേഷൻ പഠിപ്പിക്കാറുള്ളത്.ഇപ്പോൾ തമിഴ് നടക്കും താരം വളരെയധികം സജീവമാണ്. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് യൂട്യൂബ് ചാനലിലും അനുമോൾ സജീവമാണ്. നിരവധി ആരാധകരാണ് താരത്തിന് സമൂഹമാധ്യമത്തിൽ ഉള്ളത്.