in

പലരുടെയും പേരുകൾ ചേർത്ത് വെച്ച് വിവാഹവാർത്തകൾ എഴുതിവിടുന്നു : ഒടുവിൽ മൗനം വെടിഞ്ഞ് അനുമോൾ

Star Magic Fame Anumol Talks About Her Marriage News

മിനിസ്ക്രീൻ പരമ്പരകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അനുമോൾ. നർമ്മം കലർന്ന താരത്തിന്റെ സംസാരശൈലിയും അവതരണവും ഒക്കെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

സമൂഹമാധ്യമത്തിൽ ഉൾപ്പെടെ അനു വളരെയധികം സജീവമാണ്.കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി സ്ഥലങ്ങളിൽ ഉദ്ഘാടനകളിലും എത്തിയിട്ടുണ്ട്. ഇപ്പോൾ താരം ഉദ്ഘാടന വേദിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ സമൂഹമാധ്യമത്തിൽ വിവാഹത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങളെ കുറിച്ച് മറുപടി നൽകി

“പലരുടെയും പേരുകൾ ചേർത്തുവച്ച തന്നെ വിവാഹം കഴിപ്പിക്കാൻ പല ആളുകളും സമൂഹമാധ്യമത്തിൽ നടക്കുന്നുണ്ടെന്നും തന്റെ വിവാഹം ഉണ്ടെങ്കിൽ അത് തുറന്നു പറയാൻ മടിയില്ലെന്നും മറ്റുള്ള ഒരാളുടെ പേര് തൻറെ പേരിനൊപ്പം ചേർത്തുവച്ച ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടി പറയുന്നു. മിനിസ്ക്രീൻ താരം ജീവനും ഒത്ത് വിവാഹിതയാകാൻ പോവുകയാണ് എന്ന വാർത്ത പ്രചരിച്ചിരുന്നു. തനിക്കും തന്റെ സുഹൃത്തുക്കൾക്കും ഇതേക്കുറിച്ച് വ്യക്തമായി അറിയാം. പക്ഷേ ഇതൊന്നും അറിയാത്ത മറ്റൊരു കൂട്ടരും ഉണ്ട്.

അവരൊക്കെ ഈ വാർത്തകൾ വിശ്വസിക്കുക തന്നെ ചെയ്യും. തന്റെ കുടുംബത്തിലുള്ളവർ തന്നെ ഇത് ചോദിക്കുകയുണ്ടായി. തനിക്ക് ഒപ്പം ഫോട്ടോ എടുക്കുന്ന സെലിബ്രിറ്റീസിന്റെ പേരുകൾ ചേർത്തുവച്ചാണ് വിവാഹവാർത്തകൾ ചിലർ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുന്നത്. ഒപ്പം ചിത്രങ്ങൾ എടുക്കുന്ന പലരുടെയും കല്യാണം പോലും നിശ്ചയിച്ചതാണ്. അവരുടെയൊക്കെ വീട്ടിൽ ഇതൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം ഗുരുതരമാണ്. തൻറെ വീട്ടിൽ പ്രശ്നമില്ല പക്ഷേ മറ്റുള്ളവരുടെ കണ്ണിൽ ഇതൊക്കെ സത്യമായി വരും. അതുകൊണ്ട് ദയവുചെയ്ത് ഇത്തരത്തിലുള്ള വ്യാജവാർത്തകൾ കൊടുക്കരുതെന്നും” അനു മാധ്യമങ്ങളോട് പറഞ്ഞു.

Written by amrutha

actor-kundara-johny-passed-away

നടൻ കുണ്ടറ ജോണി അന്തരിച്ചു

Alia Bhatt Receives National Award for Wedding Saree

നാഷണൽ അവാർഡ് വേദിയിൽ വിവാഹ സാരിയുമുടുത്ത് ആലിയ ഭട്ട്: നടിയുടെ ചോയിസിനെ പുകഴ്ത്തി  ഫാഷൻ ലോകം