മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് അനുശ്രീ. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഡയമണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി
സ്വയം മാറ്റണമെന്ന് കരുന്ന സ്വഭാവം ഉണ്ടോ എന്നായിരുന്നു അവതാരക അനുശ്രീയോട് ചോദിച്ചത്. ‘ചിലപ്പോൾ ആളുകൾ എന്തെങ്കിലും ചോദിക്കുമ്പോൾ അവരുടെ ഇമോഷൻ ബുദ്ധിമുട്ടിക്കാതെ കാര്യങ്ങളൊക്കെ നിയന്ത്രിച്ച് സംസാരിക്കേണ്ടതായി വരും. പിന്നീട് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കാണുമ്ബോൾ ദൈവമേ അന്ന് തന്നെ മര്യാദയ്ക്ക് പറഞ്ഞാൽ മതിയാർന്നു എന്ന് തോന്നും.
അന്നങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇതുപോലൊരു പ്രശ്‌നം ഉണ്ടാവില്ലായിരുന്നു. ചില സമയങ്ങളിൽ നമ്മള് ചില ആൾക്കാരോട് പറയുന്ന കാര്യങ്ങൾ സത്യം സത്യമായി പറയണം. അതെന്റെ കൂട്ടുകാരുടെ അടുത്തും ആവാം. അവരെഎന്നോട് ഒരു അഭിപ്രായം ചോദിക്കുമ്ബോൾ വിഷമം ആവണ്ടല്ലോ എന്ന് കരുതി പറയുന്ന കാര്യങ്ങൾ ചിലപ്പോൾ പ്രശ്‌നത്തിലേക്കോ അല്ലെങ്കിൽ അവർക്ക് വിഷമിക്കേണ്ടതായിട്ടോ വരും. അങ്ങനെ വരുമ്ബോൾ ഞാൻ ആലോചിക്കാറുണ്ട്.
ചില സമയത്ത് നമ്മൾ ഇമോഷണൽ സാധനങ്ങൾ കട്ട് ചെയ്യണം. അതിന് വില കൊടുക്കരുത്. നേരിട്ട് തന്നെ കാര്യം പറയണമെന്നൊക്കെ വിചാരിക്കാറുണ്ട്. പക്ഷേ എപ്പോഴും മനസ് കൊണ്ട് ഭയങ്കര അറ്റാച്ച്‌ഡ് ആയിട്ടുള്ളവരെ ഉപദേശിക്കാൻ പോയി പണി കിട്ടാറുണ്ട്. അതൊക്കെ എങ്ങനെ എങ്കിലും മാറ്റണമെന്ന് വിചാരിക്കാറുണ്ട്. പിന്നെ ഇടയ്ക്ക് പെട്ടെന്ന് ദേഷ്യപ്പെടും. നീ ഇങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടല്ലേ, യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യൂ എന്നൊക്കെ കസിൻസും എന്റെ ചേട്ടനുമൊക്കെ പറയാറുണ്ട്. ഒരു വർഷമായിട്ട് കൊറോണയുടെ ആഫറ്റർ എഫക്‌ട് ആണെന്നൊക്കെ പറഞ്ഞ് ഞാനിങ്ങനെ പോവുകയാണ്.