in

രണ്ടാം വിവാഹത്തിനൊരുങ്ങി നടന്‍ ബാല? സെപ്തംബര്‍ 5ന് കേരളത്തില്‍ വച്ചെന്ന് സൂചന

തമിഴ് സ്വദേശിയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നായകനും സഹനടനും വില്ലനുമൊക്കെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാല. മലയാളി ഗായികയായ അമൃതയെയായിരുന്നു ബാല വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ വിവാഹ ബന്ധം ഇരുവരും വേർപിരിയുകയായിരുന്നു.

ബാല രണ്ടാം വിവാഹത്തിനായി ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തിൽ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന. ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി ബാല എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് നിരവധിപ്പേർ ചോദിക്കുന്നുണ്ട്. ഇപ്പൊൾ അതിന് മറുപടി നൽകുകയാണ് താരം. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജീവിക്കുന്നത് ഒരു ബാച്ചിലർ ലൈഫ് ആണ്. ഒരുപാട് ആളുകൾ എന്നോട് എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്. അച്ഛൻ മരിക്കുന്നതിന് മുമ്പ് അവസാനമായി എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്, ഞാൻ മറ്റൊരു വിവാഹം കഴിച്ചു കാണണമെന്നത് ആയിരുന്നു അത്.

എന്റെ അമ്മയ്ക്കും ഇതുതന്നെയാണ് ആഗ്രഹം. എന്റെ അമ്മയ്ക്ക് മാത്രമല്ല എന്നെ സ്‌നേഹിക്കുന്ന ഒരുപാട് അമ്മമാർ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് അതിനുള്ള സമയമായി എന്ന് കരുതുകയാണ് ഞാൻ. ഉടൻ തന്നെ നിങ്ങൾക്ക് ഒരു സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം എന്നായിരുന്നു ബാല പറഞ്ഞത്.

സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയും ഷോയിൽ ഗസ്റ്റായി എത്തിയ ബാലയും തമ്മിൽ പ്രണയിച്ച്‌ വിവാഹം ചെയ്യുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ താരവിവാഹം. 2012ൽ മകൾ അവന്തിക ജനിക്കുമ്ബോഴും സന്തോഷപൂർണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവരുടെ ദാമ്ബത്യത്തിൽ വിള്ളലുകൾ ഉണ്ടായി എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിട്ടും ഇവർ അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ൽ ഇവർ വേർപിരിയുകയായിരുന്നു.

Written by admin

sadhika venugopal

സാരിയിൽ തകർപ്പൻ ഡാൻസുമായി സാധിക… പുത്തൻ ഡാൻസ് വീഡിയോ പങ്കുവെയ്ച്ചു താരം… !!!!

actress anusree

ഞാൻ ഇടയ്ക്ക് പെട്ടെന്ന് ദേഷ്യപ്പെടും. നീ ഇങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടല്ലെന്ന് ചേട്ടനും സുഹൃത്തുക്കളും പറയും- അനുശ്രി