മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ അഭിനയത്തിലും ഓണ്‍ലൈന്‍ വസ്ത്രവ്യാപാരത്തിലും തിരക്കിലാണ്. പൃഥ്വിയുടെ ഭാര്യ സുപ്രിയ നിര്‍മാണ രംഗത്ത് സജീവമാണ്. ഇപ്പോള്‍ വൈറലാകുന്നത് പൂര്‍ണിമയുടെ വീഡിയോ പങ്കുവെച്ച് മല്ലിക സുകുമാരന്‍ കുറിച്ച വാക്കുകളാണ്. ഓണപുടവ ഉടുത്തുള്ള പൂര്‍ണിമയുടെ വിഡിയോയ്ക്കായിരുന്നു രസകരമായ അടിക്കുറിപ്പുമായി മല്ലിക എത്തിയത്.
‘അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല…അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല. പൊട്ടുകുത്താനറിയില്ല , കണ്ണെഴുതാനറിയില്ല… എട്ടുംപൊട്ടും തിരിയാത്ത പൂര്‍ണിമാ മോഹന്‍… കൊച്ചി സ്റ്റെല്ലാ മേരീസ് കോളജിലെ പൂര്‍ണിമാ മോഹന്‍….. ഹ… ഹ…. ഹ…..ബെസ്റ്റ് വിഷസ് മോളൂ.’-മല്ലിക പറയുന്നു.ഓണവുമായി ബന്ധപ്പെട്ട് പുതിയ പുടവ സീരിസുമായിട്ടാണ് പൂര്‍ണിമ എത്തുന്നത്. ‘മോഹമല്ലിക’ എന്നാണ് ഈ പ്രത്യേക സാരിയുടെ പേര്. തന്റെ അമ്മായിയമ്മയുടെ യഥാര്‍ഥ പേരാണ് വസ്ത്രത്തിനു നല്‍കിയിരിക്കുന്നതെന്ന് പൂര്‍ണിമ പറയുന്നു. സാരി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നതും പൂര്‍ണിമ തന്നെയാണ്.
View this post on Instagram