ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനുശ്രീ(. ആദ്യ സിനിമയിൽ തന്നെ അനുശ്രീക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി. മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകൾ പ്രേക്ഷക പ്രീതി നേടി.
അടുത്ത കാലത്തായി സിനിമാ രംഗത്ത് സജീവമല്ലെങ്കിലും മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി അനുശ്രീ സോഷ്യൽ മീഡിയയിൽ സജീവമാണ്. നാട്ടിൻ പുറത്തെ കഥാപാത്രമായി മാത്രം ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളും അനുശ്രീ നടത്താറുണ്ട്.
ഇപ്പോഴിതാ അനുശ്രീ മൂകാംബികയിൽ ദർശനത്തിന് പോയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. പട്ടു പാവാടയിലും ബ്ലൗസിലുമാണ് അനുശ്രീ അമ്പലത്തിൽ തൊഴാൻ എത്തിയത്. ഇതിന് താഴെ ഒരാൾ ഇപ്പോൾ സിനിമ ഒന്നുമില്ലേ എന്നാണ് ചോദിച്ചിരിക്കുന്നത്. കൂടുതൽ ചെറുപ്പമായി, ഏത് സ്കൂളിലാണ് എന്നൊക്കെ ആരാധകരിൽ ചിലർ അനുശ്രീയോട് ചോദിച്ചിട്ടുമുണ്ട്.
ജിസ് ജോയ്യുടെ ‘തലവന്‍’ ആണ് അനുശ്രീയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘താര’, ‘കഥ എന്നുവരെ’ എന്നീ ചിത്രങ്ങളും നടിയുടെതായി ഒരുങ്ങുന്നുണ്ട്. ‘വോയിസ് ഓഫ് സത്യനാഥന്’ ആയിരുന്നു അനുശ്രീയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.