ലാൽ ജോസ് സംവിധാനെ ചെയ്ത ഡയമണ്ട് നെക്ലെയ്സിലൂടെ എത്തി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. പിന്നീട് ഇങ്ങോട്ട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഗോൾഡൻ ഔട്ട്ഫിറ്റിൽ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടത്. യെല്ലോ മഷ്റു സിൽക്ക് ബ്ലാസറും ട്രൗസറും ചേരുന്നതായിരുന്നു അനുശ്രീയുടെ ഔട്ടഫിറ്റ്.
നിരവധി പേരാണ് അനുശ്രീയുടെ ഈ സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങൾക്ക് കമന്റുകളും ലൈക്കുകളുമായെത്തിയിരിക്കുന്നത്. ബൈഹാൻഡ് ഡോട് ഇൻ ബ്രാൻഡിന്റേതാണ് അനുശ്രീ ധരിച്ച ഈ ഔട്ട്ഫിറ്റ്.ഏതു വേഷവും അനുശ്രീക്ക് ഇണങ്ങും. വെസ്റ്റേൺ ഔട്ട്ഫിറ്റും നാടൻ ലുക്കും ഒരുപോലെ തനിക്ക് ഇണങ്ങുമെന്ന് അനുശ്രീ പലതവണ തെളിയിച്ചിട്ടുണ്ട്.
അടുത്തിടെയാണ് പുതിയ വീട് വാങ്ങിച്ച വിവരം അനുശ്രീ ആരാധകരുമായി പങ്കുവച്ചത്. കൊച്ചിയിൽ താരത്തിന് സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ട്. ഇതിനു പിന്നാലെയാണ് ‘അനുശ്രീ നായർ, എന്റെ വീട്’ എന്ന പേരിൽ പുതിയ വീട് പണിതത്.പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ ദിലീപ് അടക്കം നിരവധി താരങ്ങൾ എത്തിയിരുന്നു.