in ,

അച്ഛന്റെ ആ വാക്കുകള്‍ വളരെ വേദനിപ്പിച്ചിരുന്നു, ചേട്ടന്‍ വിനീത് തന്റെ റോള്‍ മോഡല്‍ അല്ല; വെളിപ്പെടുത്തി ധ്യാന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സഹേദാരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാനും. ശ്രീനിവാസന്റെ മക്കൾ എന്നതിൽ ഉപരി സ്വന്തം പേരിലാണ് ഇവരെ അറിയപ്പെടുന്നത്. അച്ഛന്റെ ലേബലിൽ നിൽക്കാതെ സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനം ഇവർ കണ്ടെത്തിയിട്ടുണ്ട്. ഗായകനായിട്ടാണ് വിനീത് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് സൈക്കിൾ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ ചുവട് വയ്ക്കുകയായിരുന്നു. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയമാണ് ഇനി പുറത്ത് വരാനുള്ള ചിത്രം.

അച്ഛനും ചേട്ടനും പിന്നാലെ ധ്യാനും സിനിമയിൽ എത്തുകയായിരുന്നു. 2013 ൽ പുറത്ത് ഇറങ്ങിയ തിര എന്ന ചിത്രത്തിലൂടെയാണ് ധ്യൻ വെള്ളിത്തിരയിൽ എത്തുന്നത്. ചേട്ടൻ വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ശോഭനയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. 2019 ൽ പുറത്ത് ഇറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ സംവിധായകൻ ആകുന്നത്. നിവിൻ പോളി, നയൻതാര എന്നിവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വൻ വിജയമായിരുന്നു

ചേട്ടൻ റോൾമോഡൽ അല്ല എന്നാണ് ധ്യാൻ പറയുന്നത്. വിനീതാണോ റോൾമോഡൽ എന്ന ചോദ്യത്തിനാണ് സഹോരൻ തന്റെ റോൾ മോഡൽ അല്ല എന്ന് ധ്യാൻ പറയുന്നത്. റോൾ മോഡൽ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു നടന്റെ മറുപടി. അ‍ജു വർഗീസും ഈ അഭിമുഖത്തിൽ എത്തിയിരുന്നു . ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലവ് ആക്ഷൻ ഡ്രാമ പുറത്ത് വന്ന സമയത്തുള്ള അഭിമുഖമായിരുന്നു ഇത്. നയൻതാരയുമായി സിനിമ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ധ്യാൻ പറയുന്നു.

അച്ഛൻ ഏട്ടനെക്കാൾ കൂടുതൽ പരിഗണന നൽകിയിട്ടുള്ളത് തനിക്കാണെന്നും ധ്യാൻ പറയുന്നു. അത് ഏട്ടനും അറിയാം. തന്നെ മകനെ പോലെയാണ് ഏട്ടനും കാണുന്നതെന്നും താരം പറയുന്നു. അച്ഛന്റെ ഏറ്റവും നല്ല സ്വഭാവത്തെ കുറിച്ചും മോശം സ്വഭാവത്തെ കുറിച്ചും ധ്യാൻ പറയുന്നുണ്ട് . സ്ട്രൈറ്റ് ഫോർവേർഡാണ് അച്ഛനിൽ തനിക്ക് ഇഷ്ടപ്പെട്ട ഒരു സ്വഭാവം. ഇത് തന്നെയാണ് അച്ഛന്റെ മോശം സ്വഭാവമായി കാണുന്നതെന്നും ധ്യാൻ പറയുന്നു

കൂടാതെ അച്ഛൻ പറഞ്ഞതിൽ ഏറ്റവും സങ്കടം തോന്നിയ പരാമർശത്തെ കുറിച്ചും ധ്യാൻ പറയുന്നുണ്ട്. താൻ സിനിമയിൽ എത്തില്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു. അത് തന്നെ വിഷമപ്പെടുത്തിയിരുന്നു. അപ്പോൾ തനിക്ക് ഒരു വാശി തോന്നി എന്നായിരുന്നു താരം പറഞ്ഞത്. ധ്യാനെ പ്രചോദിപ്പിക്കാൻ അച്ഛൻ പറഞ്ഞതാണോ എന്ന് ചോദ്യത്തിന് ഒരിക്കലും ഇല്ല സീരിയസ് ആയിട്ടാണ് പറഞ്ഞത് എന്നാണ് മറുപടി നൽകിയത്. തന്റെ സിനിമ നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഒന്നും പറയുന്ന ആളല്ല അച്ഛനെന്നും ധ്യാൻ അഭിമുഖത്തിൽ പറയുന്നു. ദിവസങ്ങൾക്ക് മുൻപ് ധ്യാൻ ശ്രീനിവാസന്റെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റേയും ചേട്ടന്റേയും ഇഷ്ടതാരങ്ങളെ കുറിച്ചായിരുന്നു പറഞ്ഞത്. ഇഷ്ടനടി ആരാണെന്ന് ചോദിച്ചപ്പോൾ പണ്ട് ശോഭനയെ ആയിരുന്നെന്നും നവ്യ നായരെ ഇഷ്ടമായിരുന്നെങ്കിലും ആ ഇഷ്ടം ഇപ്പോൾ ഇല്ലെന്നുമായിരുന്നു ധ്യാനിന്റെ മറുപടി. കൂടാതെ ചേട്ടന് മീരാ ജാസ്മിനെ ഇഷ്ടമായിരുന്നു എന്നും ധ്യാൻ പറയുന്നുണ്ട്.

Written by admin

പുലിമുരുകൻ ടീവിയിൽ കാണുമ്പോൾ എന്നും സങ്കടം വരും. തന്റെ ആ തീരുമാനം വലിയ തെറ്റായിരുന്നു… ഇന്നും അതിൽ വേദനയുണ്ട്… ആനുശ്രീ.. !!!

റൊമാന്റിക് സീൻ അഭിനയിക്കുമ്പോൾ ഭാര്യക്ക് ആദ്യമൊക്കെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു,, തുറന്നു പറഞ്ഞ് കൂടെവിടെ താരം