ന്യൂജനറേഷൻ സിനിമകൾക്കിടയിൽ വളരെയധികം വ്യത്യസ്തത കൊണ്ടുവന്നിട്ടുള്ള ഒരു സംവിധായകനാണ് വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ പലപ്പോഴും വലിയ തോതിൽ തന്നെ വിജയം നേടുന്ന കാഴ്ചയും കണ്ടിട്ടുണ്ട് എന്നാൽ ഇത് അർഹിക്കുന്ന വിജയം ആണോ എന്ന് ഒരിക്കൽ കൂടി ചോദിക്കേണ്ടിയിരിക്കുന്നു പലപ്പോഴും കാതലായ ഒരു കഥയില്ലാതെയാണ് ശ്രീനിവാസൻ ചിത്രങ്ങൾ ശ്രദ്ധ നേടാറുള്ളത് വിനീത സംവിധായകനോടുള്ള ആളുകളുടെ ഇഷ്ടമാണ് അവിടെ കാണാൻ സാധിക്കുന്നത് അതുകൊണ്ട് മാത്രം ഹിറ്റായിട്ടുള്ള നിരവധി ചിത്രങ്ങളുണ്ട് നൊസ്റ്റാൾജിയയിൽ അല്പം മുന്നിൽ നിൽക്കുന്ന വ്യക്തി തന്നെയാണ് വിനീത് ശ്രീനിവാസൻ എന്ന് പറയണം
ആ നൊസ്റ്റാൾജിയ പലർക്കും ഇഷ്ടമാണ് എന്നതുകൊണ്ട് മാത്രമാണ് വിനീത് ഇപ്പോഴും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എന്നാൽ വിനീത് ചിത്രങ്ങൾ പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ല എന്ന് ഇപ്പോൾ നിരവധി ആളുകൾ പരാതി പറയുകയും ചെയ്യുന്നുണ്ട് ഇനിയെങ്കിലും ഈയൊരു രീതി മാറ്റിപ്പിടിച്ച് ഇല്ലായെങ്കിൽ വിനീത് ശ്രീനിവാസൻ വളരെ പെട്ടെന്ന് തന്നെ ഫീൽഡ് ഔട്ട് ആകും എന്നാണ് കൂടുതൽ ആളുകളും കമന്റുകൾ ഇലൂടെ പറയുന്നത് അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ ഒരൊറ്റ തവണ തിയറ്ററിൽ കാണുക.പിന്നെ മറക്കുക.ആ ഒറ്റ തവണ കണ്ട് കൊണ്ടിരിക്കുമ്പോൾ അതങ്ങനെ കണ്ട് കണ്ടങ്ങ് തീരും.വിനീത് സിനിമകളുടെ കഥ ആ ഒറ്റ കാഴ്ച്ചയിൽ തുടങ്ങുകയും ആ കാഴ്ച്ചയോടെ തന്നെ ഒടുങ്ങുകയും ചെയ്യുന്നു.പിന്നീട് മൊബൈലിൽ പോലും ഒന്ന് കണ്ട് ആസ്വദിക്കാൻ കഴിയാറില്ല.
ഇതിലും സാമ്പത്തിക വിജയങ്ങൾ നേടിയ പ്രിയദർശന്റെയും സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും പടങ്ങൾ ആളുകൾ ഇപ്പോഴും യു ട്യൂബിൽ കാണുന്നുണ്ട്.അവരുടെ പൊട്ടിയ പടങ്ങൾ പോലും പിന്നീട് ഒരു 50 തവണ കണ്ടാലും മടുക്കില്ല. ക്ലാസ്സ് അപ്പാർട്ട്.അത് യു ട്യൂബ് നോക്കിയാൽ അറിയാം.പുതിയ കാലത്തെ സ്മാർട്ട് ടിവി കളെ പോലാണ് വിനീതിന്റെ പടങ്ങൾ.
ആയുസ്സ് വളരെ കുറവാണ്.മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് അതിന്റെ പണി തീർന്ന് കിട്ടും.A kind of dispossable paper glass like movies.പുതിയ കാലത്തെ യൂസ് & ത്രോ സംസ്കാരത്തിന് വല്ലാതെ ഇണങ്ങുന്ന രീതിയിൽ ചുട്ടെടുക്കുന്ന സിനിമകൾ.കാണുക മറക്കുക.