in ,

പത്തോ ഇരുപതോ പേരെ വിളിച്ചാൽ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല; നസ്രിയ കൂട്ടുകാരെ പോലും കല്യാണം വിളിച്ചില്ലെന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്

santhivila-dinesh-on-nazriya

മലയാളികളുടെ പ്രിയ താരം നസ്രിയയുടെയും ഫഹദിന്റെയും വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് ശാന്തിവിള ദിനേശ്. മകന്റെ ക്ലാസിൽ പഠിച്ച ആളായിരുന്നിട്ടും നസ്രിയ ക്ഷണിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ചാണ് ദിനേശ് പറയുന്നത്., വാക്കുകൾ,

എന്റെ മകൻ ക്രൈസ്റ്റ് നഗർ സ്‌കൂളിൽ പഠിക്കുമ്ബോൾ അവന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളാണ് നസ്രിയ നസിമും ശ്രീലക്ഷ്മി ശ്രീകുമാറും. പാച്ചിക്കയുമായി എനിക്ക് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിലടക്കം ഞാൻ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ കല്യാണം എന്നെ വിളിച്ചില്ല. ഞാൻ അന്വേഷിച്ചപ്പോൾ ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിർദ്ദേശം ഫഹദ് തന്നെ കൊടുത്തു എന്ന് അറിഞ്ഞു.

വിളിക്കാത്തതിൽ എനിക്ക് പരിഭവമില്ല. പക്ഷേ എന്റെ മകളുടെ ക്ലാസിൽ പഠിച്ച കുട്ടിയാണല്ലോ. അതുകൊണ്ട് കൂട്ടുകാരിയുടെ കല്യാണത്തിന് കൂടാൻ സഹപാഠികൾക്ക് ആഗ്രഹമുണ്ട്. അവർ വിചാരിച്ചത് ഞാൻ സംവിധായകനൊക്കെ ആയത് കൊണ്ട് കല്യാണകുറി കിട്ടുമെന്നാണ്. അവരെന്നെ വിളിച്ച്‌ ഞങ്ങൾ മൂന്ന് പേർക്ക് നസ്രിയയുടെ കല്യാണത്തിൽ പങ്കെടുക്കണമെന്നുണ്ട്. ഓരോ ലെറ്റർ തരുമോന്ന് ചോദിച്ചു.

ഞാനെങ്ങനെ തരാനാണ്? ഫഹദോ നസ്രിയയോ ഫാസിലോ ആണ് തരേണ്ടതെന്ന് പറഞ്ഞു. എന്നെ പോലും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ അല്ലാതെ പോകാൻ പറ്റുമോ എന്നായി അവർ. കല്യാണ കത്ത് ഇല്ലാതെ വിളിക്കാത്ത കല്യാണത്തിന് പോവരുതെന്ന് പറഞ്ഞ് അവരെ ഞാൻ നിരുത്സാഹപ്പെടുത്തി. കൂടെ പഠിച്ചവരിൽ രണ്ടോ മൂന്നോ പേരെയെ നസ്രിയ വിളിച്ചിട്ടുള്ളു.

സ്‌കൂൾ കഴിഞ്ഞ പാടെ സിനിമയിൽ തിരക്കായതോടെ ഒന്നിച്ച്‌ പഠിച്ചവരെ ഒക്കെ മറന്നിട്ടുണ്ടാവാം. എന്റെ മകൻ ഭരത് ചന്ദ്രനെയും വിളിച്ചിട്ടില്ല. അത് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. എന്ത് കൊണ്ട് നസ്രിയ കൂടെ പഠിച്ച സുഹൃത്തുക്കളെ വിളിക്കാത്തതെന്ന്. പത്തോ ഇരുപതോ പേരെ വിളിച്ചാൽ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല.

Written by admin

seema vineeth on ananya

സ,ർജ്ജറി കഴിഞ്ഞിട്ട്  ഞാൻ ഒന്നും തന്നില്ലല്ലോ ഇത് എന്റെ വക ചേച്ചിക്ക്: അനന്യയെക്കുറിച്ച് കണ്ണീരോടെ സീമ വിനീത്

kts-padannayil

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു