ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാളത്തില്‍ ഇതുവരെ കാണാത്ത തരം സുരക്ഷാ മുന്‍കരുതലുകളോടെ നടന്ന ഗംഭീര വിവാഹമായിരുന്നു ഇവരുടേത്. അന്ന് പലരും സംസാരിച്ച വിഷയം നസ്റിയയും ഫഹദും തമ്മിലുള്ള പ്രായ വ്യത്യാസത്തെ കുറിച്ചാണ്. ആ സമയത്താണ്, തങ്ങളുടെ ബന്ധത്തില്‍ ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത് നസ്റിയ ആണെന്ന് ഫഹദ് ഫാസില്‍ വെളിപ്പെടുത്തിയത്.
ബാംഗ്ലൂര്‍ ഡെയ്സിന്റെ ഷൂട്ടിങിനിടയില്‍ നസ്റിയയും ഫഹദും ഒന്നിച്ചുള്ള ഒരു രംഗം ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇടയില്‍ ഒരു ഇടവേള വന്നപ്പോള്‍ മുറിയില്‍ നസ്റിയയും ഫഹദും മാത്രമായി. അപ്പോള്‍ നസ്റിയ അടുത്ത് വന്ന് ചോദിക്കുകയായിരുന്നുവത്രെ, ‘നിങ്ങള്‍ക്ക് എന്നെ കെട്ടാന്‍ പറ്റുമോ, ഇനിയുള്ള കാലം ഞാന്‍ നിങ്ങളെ നോക്കിക്കൊള്ളാം’ എന്ന്. ഇത്ര ധീരതയോടെ ഒരു പ്രണയാഭ്യര്‍ത്ഥനയും ഞാന്‍ കേട്ടിട്ടില്ല എന്നാണ് ഫഹദ് പറഞ്ഞത്.
എന്നാല്‍ പിന്നീട് ഫഹദ് ഫാസില്‍ പറയുന്നത്, താന്‍ ആണ് നസ്റിയയെ ആദ്യം പ്രപ്പോസ് ചെയ്തത് എന്ന്. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു നീണ്ട കുറിപ്പിലാണ് പുതിയ സിനിമ റിലീസിനെ കുറിച്ചും, ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തെ കുറിച്ചും സംസാരിക്കവെ തങ്ങളുടെ പ്രണയ കാലത്തെ കുറിച്ചും ഫഹദ് എഴുതിയത്.
ഫഹദ് എഴുതിയ കുറിപ്പ് പ്രകാരം, നടന് നസ്റിയയ്ക്ക് ആദ്യം സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് കൊടുത്താണ് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ”ബാംഗ്ലൂര്‍ ഡെയ്സ് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഒരുപാട് നല്ല ഓര്‍മകളിലേക്ക് ഞാനും മടങ്ങിപ്പോകുന്നു. നസ്റിയയും ഒന്നിച്ചുള്ള എന്റെ യാത്രകളുടെ തുടക്കം ബാംഗ്ലൂര്‍ ഡെയ്സ് മുതലായിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്തും, മോതിരവും നല്‍കിയാണ് ഞാന്‍ അവളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അന്ന് അവള് യെസ് എന്നോ നോ എന്നോ പറഞ്ഞില്ല.
ബാംഗ്ലൂര്‍ ഡെയ്സ് ചെയ്തു കൊണ്ടരിയ്ക്കുന്ന സമയത്ത് തന്നെ വേറെയും രണ്ട് സിനിമകളില്‍ ഞാന്‍ അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകള്‍ ഒരുമിച്ച് ചെയ്യുന്നത് ആത്മഹത്യാ പരമായിരുന്നുവെങ്കിലും, ബാംഗ്ലൂര്‍ ഡെയ്സിന്റെ ലൊക്കേഷനിലേക്ക് മടങ്ങി വരാനും, നസ്റിയയ്ക്കൊപ്പം സമയം ചെലവഴിക്കാനും ഞാന്‍ എപ്പോഴും ആഗ്രഹിച്ചു” എന്നൊക്കെയാണ് കുറിപ്പില്‍ ഫഹദ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
ഫാസില്‍ നേരിട്ട് വീട്ടില്‍ വന്ന് ആചാര പ്രകാരം പെണ്ണിനെ ചോദിക്കുകയായിരുന്നു എന്നാണ് നസ്റിയയുടെ വാപ്പ നസീം പറഞ്ഞത്. നസ്റിയയും ഫഹദും പരസ്പരം ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോള്‍ ഫാസിലിന് യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, നസ്റിയയാണ് തന്റെ മരുമകള്‍ എന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷവും തോന്നി. എന്ത് തന്നെയായാലും, ഗോസിപ്പു കോളങ്ങളില്‍ പാപ്പരാസികളുടെ അടക്കം പറച്ചിലിന് വഴിയൊരിക്കുന്നതിന് മുന്‍പെ തന്നെ ഫഹദ് നസ്റിയയെ വിവാഹം ചെയ്തു.