in ,

എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാൽ ആ തിരിച്ചറിവ് വന്നപ്പോൾ ഞാൻ ന,ഗ്‌,നയായത് പോലെ തോന്നി, അമല പോൾ

AMALA PAUL

തെന്നിന്ത്യയിലെ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ താരമാണ് അമല. സംവിധായകൻ എ എൽ വിജയിയുമായി അമല വിവാഹിതയാവുകയും പിന്നീട് ബന്ധം വേർ പിരിയുകയും ചെയ്തിരുന്നു. ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചു. അതേസമയം ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് ഒരു അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് അമല പോൾ.

അമല പോളിന്റെ വാക്കുകൾ ഇങ്ങനെ, ‘ജീവിതത്തെയും സിനിമയെയും വേർതിരിക്കാനുളള കല എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. 2019 വരെ അങ്ങനെയാണ് കാര്യങ്ങൾ പോയ്‌കൊണ്ടിരുന്നത്. എന്നാൽ 2020 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷമാണ്. അച്ഛന്റെ മ,രണശേഷം വളരെ ബോധപൂർവ്വം ഞാൻ മുന്നോട്ടുപോയി. അത് എന്നെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടെ ഘട്ടമായിരുന്നു’.

‘ആ തിരിച്ചറിവ് വന്നപ്പോൾ ഞാൻ ന,ഗ്‌,നയായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ. എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാൽ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു. എനിക്ക് ചെയ്യാൻ കഴിയുന്നതിനപ്പുറം എന്റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് തോന്നി. തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് ഇതിനെക്കുറിച്ച് മോശമായി തോന്നുന്നു. പക്ഷേ അതൊന്നും നിയന്ത്രിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് എനിക്കുണ്ട്, കിട്ടിയ സൗഭാഗ്യങ്ങളെ ഉൾക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തിൽ’.

‘എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. എന്റെ കാര്യം മാത്രമല്ല, അതങ്ങനെയാണ്. ഇപ്പോൾ എനിക്കൊരു ചോയ്‌സുണ്ട്. മുൻപ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേർതിരിച്ച് കാണാൻ കഴിയുന്നു. എല്ലാവർക്കും ജീവിതത്തിൽ ഓരോ ഘട്ടങ്ങളുണ്ടാവും. ഞാൻ അത് തിരിച്ചറിഞ്ഞതുപോലെ എല്ലാവരും ഒരിക്കൽ അത് തിരിച്ചറിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ ആ പോയിന്റിൽ എത്തിയതിന് ശേഷം ഞാൻ വളരെ കംഫർട്ടബിൾ ആണ്.’

Written by admin

ചാടിയ വയറും വണ്ണമുള്ള ശരീരം വെച്ച് മോഡലിംഗ് ചെയ്യാൻ നിന്നക്ക് നാണം ഇല്ലെ… അവഗണനയെ നേരിട്ട് വിജയം കൈവരിച്ച പെരുമ്പാവൂർ മോഡൽ സ്മൃതി…. !!!

bro daddy malayalam movie

മോഹൻലാൽ_പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകണം ആരംഭിച്ചു… കൂടുതൽ വിവരങ്ങൾ അറിയാം.. !!!