തെന്നിന്ത്യയുടെ പ്രിയ നടി അമല പോള്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് കുഞ്ഞിന് ജന്മം നൽകിയത്. ഗര്‍ഭകാലം നടി ഏറെ ആഘോഷമാക്കി. അമ്മയായതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി. ആസിഫ് അലിയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെവല്‍ ക്രോസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് നടി കോളേജില്‍ എത്തിയത്. ഒപ്പം നടന്‍ ആസിഫ് അലിയും ഉണ്ടായിരുന്നു. ഇരുവര്‍ക്കും വലിയ സ്വീകരണമാണ് കോളേജില്‍ ഒരുക്കിയിരുന്നതും. മിനി ബ്ലാക്ക് ഡ്രെസ്സിൽ ഗ്ലാമറസായാണ് അമല പങ്കെടുത്തത്. ആരാധകരുടെ കൂടെ നൃത്തം ചെയ്യാനും അമല മറന്നില്ല.
എന്നാല്‍ ഇപ്പോൾ ഈ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയപ്പോൾ അമല പോൾ ധരിച്ച വസ്ത്രത്തിന് വ്യാപക വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ കൂടി ലഭിക്കുന്നത്. ‘വീട്ടില്‍ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്, ആരും തള്ളല്ലേ’ എന്നും പറഞ്ഞാണ് അമല കാറില്‍ നിന്നും ഇറങ്ങി വരുന്നത്. എന്നാല്‍ പിന്നീട് നടിയുടേതായി പുറത്ത് വന്ന വീഡിയോസിന് താഴെ വളരെ മോശം കമന്റുകളാണ് കിട്ടിയിരിക്കുന്നത്.
കൊച്ചിനുള്ളതെല്ലാം പുറത്തു ഇട്ട് നടക്കല്ലേ തള്ളേ. മാറിടങ്ങള്‍ കാണിക്കുക എന്നതാണ് ഇപ്പോഴത്തെ നായികമാരുടെ പുതിയ രീതി. എന്തല്ലാം കാണണം. പിള്ളേര്‍ക്ക് ഇന്നത്തേക്ക് ഉള്ളതായി. കോളേജില്‍ ഇട്ടോണ്ട് വരാന്‍ പറ്റിയ വേഷം. നിന്റെ വേഷം കണ്ടിട്ട് മലയാളിക്ക് ഇന്നലെ കിട്ടിയെന്ന് നീ പറയുന്ന അഭിമാനം പോയത് പോലെയാണ്. നീ പറഞ്ഞതൊക്കെ അംഗീകരിച്ചു. നീ ഈ ഡ്രസ്സ് ആദ്യം മാറ്റിയിട്ട് സംസാരിക്ക്. ക്യൂട്ട്‌നെസ് ആണ് ഉദ്ദേശിച്ചത് പക്ഷേ വളരെ ബോര്‍ ആയിട്ടുണ്ട്.. അമല പോള്‍ ആണോ ഇത്? ഇന്നലെയല്ലേ ഇവരുടെ ഡെലിവറി കഴിഞ്ഞത്.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരുമ്പോഴെങ്കിലും ഡ്രസ്സ് കോഡ് നല്ലത് സ്വീകരിക്കാം. ഇതും ഒരു തരം രമേശ് നാരായണന്‍ സ്‌റ്റൈല്‍ പോലെ തന്നെ. ആളുകള്‍ എല്ലാം ഇരിക്കുന്നത് താഴെയാണന്നുള്ള ചിന്ത ഉണ്ടായാല്‍ നന്ന്. ഇതുപോലൊരു വേദിയില്‍ വരുമ്പോള്‍ അത്യാവശ്യം മാന്യമായ വസ്ത്രം ഇടാമായിരുന്നു.. എന്നിങ്ങനെ അമലയുടെ വസ്ത്രരീതിയെ വിമര്‍ശിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.
ഗർഭിണിയായിരുന്നപ്പോഴും അമല പോൾ താൻ അഭിനയിച്ച ചിത്രമായ ആടുജീവിതത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭർത്താവും അമ്മയും അമലയെ അന്ന് അനുഗമിച്ചിരുന്നു. ഇളയ് എന്നാണ് അമല പോളിന്റെ മകന്റെ പേര്. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്കകം ഗർഭിണിയെന്ന് പ്രഖ്യാപിച്ചതിന്റെ പേരിൽ അമല വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. വിവാഹം ചെയ്യും മുൻപേ ഗർഭം ധരിച്ചു എന്ന് പിന്നീടവർ അറിയിച്ചിരുന്നു