in

ജീവിതത്തിൽ എന്തായാലും ഒരു കുഞ്ഞുവേണം,  എന്തുകൊണ്ട് ഇപ്പോൾ ആയിക്കൂടായെന്ന് തോന്നി!!! അമല പോൾ

ആരാധകരുടെ പ്രിയപ്പെട്ട നടി അമല അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. ഗർഭിണിയായതിനു ശേഷം താരം സമൂഹമാധ്യമത്തിൽ വളരെയധികം സജീവമാണ്. ഗർഭകാലം ആഘോഷിക്കുകയാണെന്നോ അമല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞവർഷമായിരുന്നു താരം വിവാഹിതയായത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ജഗത്ത് എന്ന ബിസിനസുകാരനെയാണ് അമലാപോൾ വിവാഹം ചെയ്തത്.

എന്റെ സന്തോഷത്തിന്റെ ഏറ്റവും വലിയ കാരണം ജഗദ് ആണ് എന്നാണ് താരം ഇപ്പോൾ പറയുന്നത്. ജീവിതത്തിൽ എന്തായാലും ഒരു കുഞ്ഞുവേണം, അപ്പോൾ എന്തുകൊണ്ട് ഇപ്പോൾ ആയിക്കൂടാ എന്നായിരുന്നു ആദ്യം ചിന്തിച്ചത്. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ഉണ്ടായി. അന്നുമുതൽ എല്ലാത്തിനും എൻറെ ഒപ്പം ജഗദ് കൂടെയുണ്ട്- അടുത്തിടെ നടന്ന ഗർഭിണികളുടെ ഫാഷൻ റാമ്പിലാണ് അമലാപോൾ ഈ കാര്യം വ്യക്തമാക്കിയത്.

ജഗദ് ഇല്ലാതെ എനിക്ക് ഇത്രയും സന്തോഷത്തോടെ പോകാൻ ആകും എന്ന് തോന്നുന്നില്ല എന്നും താരം ചടങ്ങിൽ കൂട്ടിച്ചേർത്തു. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയധികം സ്നേഹിക്കപ്പെടുന്നത് ജഗ്ഗ് എന്റെ ലൈഫിൽ വന്ന ശേഷമാണ് അത് വലിയൊരു ഭാഗ്യമായി താൻ കണക്കാക്കുകയാണെന്ന് നടി പറഞ്ഞു.

Written by amrutha

മോളെ..ക്യൂട്ട്നെസ്, കുട്ടിത്തം, കാർട്ടൂൺ കാണുക, ബാലരമ വായിക്കുക എന്നതൊന്നും ഒരു തെറ്റല്ല…ഇതൊന്നുമില്ലാത്ത മോളു പറയുന്ന ‘പക്വത’ സത്യത്തിൽ മുതിർന്നവർക്ക് പോലും ഇണങ്ങുന്നതല്ലെന്നാണ് എനിക്ക് തോന്നുന്നത്

ആണല്ലേ എന്തിനാണ് പെണ്ണുങ്ങളുടെ വേഷം കെട്ടുന്നത്,  കുത്തുവാക്കുകൾ കേട്ടാണ് സർജറി ചെയ്തത്!!! ഹണി ആരോഹി