in

രേവതിക്ക് കുഞ്ഞ് ജനിച്ചത് വിവാഹമോചന ശേഷം, കു‍‌ഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താതെ രേവതി

revathi

നടി, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് രേവതി. 1983ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത്, നായികയെ അന്വേഷിച്ചു നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അങ്ങനെ അദ്ദേഹത്തിന്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.

ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്(1983) ആണ് ആദ്യ മലയാളചിത്രം.തേവർ മകൻ, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ൽ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനായിരുന്നു. രഞ്ജിത്ത് ഒരുക്കിയ കേരള കഫെയിലെ മകൾ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്. 1986 സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചു. 2002ൽ ഇവർ ബന്ധം വേർപ്പെടുത്തി.

താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തൽ. രണ്ട് വർഷം മുൻപാണ് തന്റെ മകൾ മഹിയെ കുറിച്ച്‌ രേവതി വെളിപ്പെടുത്തുന്നത്. വിവാഹമോചന ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് രേവതിയോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിച്ചു. എന്നാൽ, സദാചാരവാദികൾക്കെല്ലാം വളരെ കരുത്തോടെ മറുപടി നൽകിയിരുന്നു രേവതി.

‘ഞാൻ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവൾ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ,രു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചതെന്നും രേവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു

Written by admin

mridule vijay marriage video

കാത്തിരിപ്പിനൊടുവിൽ മൃദുലയുടെ കഴുത്തിൽ താലി കെട്ടി യുവ കൃഷ്ണ.. താലി കെട്ട് വീഡിയോ കാണാം…. !!!

mohanlal kireedam

സൂപ്പർ സ്റ്റാർ മോഹൻലാൽ കിരീടം എന്ന സിനിമയിൽക്ക് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിഞ്ഞു ഞെട്ടി ആരാധകർ….. !!!!!