in

ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നു, വിവാഹത്തിന് നാളുകള്‍ മാത്രം !!! മൃദുല വിജയ്

ജനപ്രിയ സീരിയല്‍ താരങ്ങളായ മൃദുല വിജയ്യും യുവ കൃഷ്ണയും ജൂലൈ 8ന് വിവാഹിതരാകുമെന്ന് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു. സേവ് ദ് ഡേറ്റ് ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ഇവര്‍ വിവാഹതീയതി ഇരുവരും പുറത്തു വിട്ടത്. ജൂലൈയില്‍ വിവാഹം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു ഇരുവരും മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുവച്ചാണ് വിവാഹം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ സുഹൃത്തുക്കളെ എല്ലാവരെയും പങ്കെടുപ്പിക്കാനാവില്ല എന്നതാണ് വലിയ വിഷമമെന്നും താരങ്ങള്‍ മാധ്യത്തോട് പ്രതികരിച്ചു. വിവാഹനിശ്ചയത്തിന് ശേഷം താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഇരുവരും വളരെ ആക്ടീവായി പല ഷോകളിലും പങ്കെടുത്തിരുന്നു.

വിവാഹത്തിന്‌റ ഒരുക്കത്തേലേക്ക് കടക്കുമ്പോള്‍ സ്ത്രീധനം ഉണ്ടാകില്ലെന്നും താരങ്ങള്‍ അറിയിച്ചിരുന്നു. വിവാഹതിയതി പുറത്ത് വിട്ട് കുറിപ്പ് ഇങ്ങനെ : ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നു. അടുത്ത ഘട്ടത്തിലേക്കുള്ള നിങ്ങളുടെ യാത്രയുടെ കാഴ്ചപ്പാടിനെ മാറ്റിയേക്കാം, നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും വേണം. ഞങ്ങള്‍ വിവാഹിതരാകുന്നു. അനുഗ്രഹിക്കണം സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസയുമായി വന്നത്. സീരിയല്‍ നടി രേഖയാണ് ഇരുവരും വിവാഹം കഴിക്കാന്‍ കാരണം. പിന്നീട് അടുക്കുകയും പ്രണയത്തിലാകുകയും ആയിരുന്നു. ശേഷം കുടുംബമൊത്ത് ആലോചിച്ച് വിവാഹത്തിലേക്ക് കടക്കുകകയായിരുന്നു. എന്തായാലും വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും ആരാധകര്‍ ആകാംഷയോടെയാണ് കാണുന്നത്.

Written by admin

Renju Renjimar

അന്നും ഇന്നും പ്രണയം വൺവേ ട്രാക്ക് പോലെയാണ്, ഒരാളോട് അതകഠിനമായ പ്രണയം തോന്നിയിട്ട് ലെറ്റർ കൊടു്തതിട്ടുണ്ട്, രഞ്ജു രഞ്ജിമാർ

prithviraj sukumaran dulquer salmaan

പൃഥ്വി രാജ് ദുൽഖറിന്റെ വീട്ടിൽ ചെല്ലുന്നത് വേറെ ഉദ്ദേശം മനസ്സിൽ വെച്ച്….ഉദ്ദേശം തുറന്ന്‌ പറഞ്ഞ് പൃഥ്വി.. !!!