in

അന്നും ഇന്നും പ്രണയം വൺവേ ട്രാക്ക് പോലെയാണ്, ഒരാളോട് അതകഠിനമായ പ്രണയം തോന്നിയിട്ട് ലെറ്റർ കൊടു്തതിട്ടുണ്ട്, രഞ്ജു രഞ്ജിമാർ

Renju Renjimar

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. പലപ്പോഴും രഞ്ജു പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രമുഖ നടിമാരുടെ വിവാഹത്തിനടക്കം മേക്കപ്പ് ചെയ്ത് രഞ്ജു സ്ത്രീ മനസുകളുടെ ഇഷ്ടം നേടി എടുത്തു. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിലുപരി ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ്.

തന്റെ പ്രണയത്തെ കുറിച്ച് പറയുന്ന രഞ്ജുവിന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. വാക്കുകൾ, ശസ്ത്രക്രിയ നടത്തി പൂർണമായിട്ടും ഒരു സ്ത്രീയായി മാറുമെന്ന് ഞാനൊരിക്കലും സ്വപ്‌നം കണ്ടിട്ടില്ല. അതെന്റെ സ്വപ്‌നങ്ങളിൽ ഇല്ലായിരുന്നു. കല്ലെറിയുന്ന സമൂഹത്തിൽ നിന്നും എങ്ങനെ എങ്കിലും പിടിച്ച് നിൽക്കുക എന്ന് മാത്രമേ അന്ന് വിചാരിച്ചിരുന്നുള്ളു. അഞ്ച് വർഷം മുൻപാണ് എനിക്ക് സ്ത്രീ ആകണമെന്ന പൂർണ തോന്നൽ വന്നത്. അഞ്ച് വയസിലാണ് എന്റെ ഉള്ളിൽ സ്ത്രീയുടെ ഇഷ്ടങ്ങളുണ്ടെന്ന് മനസിലാവുന്നത്. ചേച്ചിയ്ക്ക് വാങ്ങുന്നത് പോലെയുള്ള വസ്ത്രം വാങ്ങിക്കണമെന്ന് അമ്മയോട് പറഞ്ഞു.

അവരത് കുഞ്ഞിന്റ നിഷ്‌കളങ്കത പോലെയാണെന്ന് കരുതി. വളർന്ന് വരുംതോറും എന്നിലെ പ്രകടനങ്ങൾ കൂടി വന്നു. അമ്മ അന്നും ഇന്നും എനിക്ക് എതിര് പറഞ്ഞിട്ടില്ല. അച്ഛനും രണ്ട് ചേട്ടന്മാർക്കും ചേച്ചിയ്ക്കുമായിരുന്നു പ്രശ്‌നം. പ്രത്യക്ഷത്തിൽ വലിയ പ്രശ്‌നങ്ങളൊന്നും വീട്ടുകാരുടെ അടുത്ത് നിന്നും ഉണ്ടായിട്ടില്ല. അഞ്ച് വയസിൽ തന്ന അതേ പിന്തുണ ഇപ്പോഴും നാട്ടുകാർക്ക് ഉണ്ട്.

അന്നും ഇന്നും പ്രണയം വൺവേ ട്രാക്ക് പോലെയാണ് തോന്നിയത്. അമ്പലത്തിലെ പൂജാരിയോട് പ്രണയമായിരുന്നു. അദ്ദേഹത്തിന് എന്നോട് ഇഷ്ടം ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ എന്റെ മനസിൽ പുള്ളി ശ്രീകൃഷ്ണനെ പോലെയാണ്. ഞാൻ രാധയും. പിന്നെ കുറച്ചൂടി വളർന്നപ്പോൾ നാട്ടിൽ മറ്റൊരാളോട് അതികഠിനമായ പ്രണയം തോന്നിയിരുന്നു. അദ്ദേഹത്തിന് ലെറ്റർ കൊടുത്തു. അത് വലിയ പ്രശ്‌നമായി, അവൻ വീട്ടിൽ കൊണ്ട് വന്ന് കത്ത് കൊടുക്കുകയൊക്കെ ചെയ്തു. ഇപ്പോൾ എന്റെ മനസിൽ പ്രണയമില്ല.

Written by admin

manju pathros with fukru

അവന് 23 വയസേ ഉള്ളു : ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത് സഹിക്കുന്നില്ലെന്ന് മഞ്ജു പത്രോസ്

ചില അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നു, വിവാഹത്തിന് നാളുകള്‍ മാത്രം !!! മൃദുല വിജയ്