മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം പലപ്പോഴും പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. താരം ഏറ്റവും അധികം സജീവമായി തിളങ്ങിയത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. മഞ്ജു ഇന്ന് സ്‌ക്രീനിലെ സജീവ താരമാണ്. ഷോയില്‍ വന്നതിനു ശേഷം താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് വന്നത്. പലപ്പോഴും താരം പലതരത്തിലുള്ള ആക്രമണങ്ങള്‍ക്കും വിധേയയായിട്ടുണ്ട്. താരത്തിന്‌റ തുറന്നു പറച്ചിലുകള്‍ വിവാദമായിട്ടുമുണ്ട്.
താരത്തിന്െ കൂട്ടുകാരി സിമി സാബുവിനൊപ്പമുളള വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബ്ലാക്കീസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം മഞ്ജുവും സിമിയും ഒരുമിച്ചുളള പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഇത്തവണ തങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ്താരങ്ങള്‍ എത്തിയത്.
രജിത്ത് കുമാറുമായിട്ടുള്ള സൗഹൃദവും ഫുക്രുവിനൊപ്പമുള്ള നിമിഷങ്ങളുടെ പേരിലും മഞ്ജുവിനെതിരെ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായിരുന്നു. തന്റെ മകനെ പോലെ കണ്ടിട്ടുള്ള ചെറിയ പയ്യന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചെന്നും മഞ്ജു തുറന്നു പറഞ്ഞിരുന്നു. ജീവിതത്തില്‍ നമ്മള്‍ ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളത്. എനിക്കത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല എന്നും താരം തുറന്നടിച്ചു. തനിക്ക് ഒരു അട്രാക്ഷന്‍ തോന്നിയാല്‍ തന്നെ അത് ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് ആവുമോ? അവന് പത്ത് ഇരുപത്തിമൂന്ന് വയസേ ഉള്ളുഎന്നും ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത് ചിലപ്പോള്‍ സഹിക്കില്ലെന്നും താരം വ്യക്തമാക്കി.