മലയാളികൾക്ക് സുപരിചിതയായ ട്രാൻസ് യുവതിയും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാർ. പലപ്പോഴും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും രഞ്ജു കാണിക്കാറില്ല. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. രഞ്ജു പങ്കുവെയ്ക്കുന്ന കുറിപ്പുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് രഞ്ജു രഞ്ജിമാർ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
എന്റെ സർജറി സമയത്താണ് അനന്യയ്ക്കും സർജറി ചെയ്യണം എന്ന് പറയുന്നത്. എന്നാൽ ഞാൻ പറഞ്ഞതാണ് കുറച്ചുകൂടി വെയിറ്റ് ചെയ്യാൻ വേണ്ടി. എന്നാൽ അവളുടെ സ്വപ്നത്തിന് വേണ്ടി നമ്മൾ ഒപ്പം നിൽക്കുകയായിരുന്നു. പക്ഷെ സർജറി കഴിഞ്ഞപ്പോൾ അവൾക്ക് അതുമായി പൊരുത്തപ്പെടാൻ കുറച്ചുബുദ്ധിമുട്ടുകൾ ഉണ്ടായി. മെന്റലി ഡിപ്രെസ്ഡ് ആയി പോയെന്നും അവർ പറയുന്നു. എങ്കിലും നമ്മൾ അവൾക്ക് പൂർണ്ണ പിന്തുണ നൽകി. മൂന്നുഘട്ടങ്ങൾ ആയിട്ടാണ് സർജറി ചെയ്യുന്നത്. ഒരുപാട് കോമ്പ്‌ലിക്കേഷന്‌സിലൂടെയാണ് ആ സർജറി കടന്നുപോകുന്നത്. അനന്യ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിരുന്നു എന്നും രഞ്ജു രഞ്ജിമാർ ഓർക്കുന്നു. അതേസമയം തന്റെ സർജറി വിജയകരം ആയിരുന്നു ഇത് വരെയും മറ്റു പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല
പ്രണയം എന്നത് സുഖമുള്ള ഒരു അനുഭവം ആണ്. സർജറി കഴിഞ്ഞു സ്ത്രീ ആയി മാറിയ ശേഷം പ്രണയം എന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമ മോഹവുമായി എന്നോട് പ്രണയ അഭ്യർത്ഥന നടത്തിയവരുണ്ട്. അതുപോലെ തന്നെ സാമ്പത്തികമായി മെച്ചം കിട്ടുന്ന തരത്തിൽ ഉള്ള പ്രണയഅഭ്യർത്ഥനകളും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതൊക്കെ തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞു എന്നുള്ളതാണ് സത്യം