in

അത്തരം വ്യക്തികളിൽ ഞാൻ അട്രാക്റ്റഡ് ആകും, പ്രണയിച്ച് വിവാഹം കഴിക്കണം: ഭാവിവരന് വേണ്ട പ്രത്യേകതകൾ പറഞ്ഞ് നടി ശ്രീവിദ്യ, അന്തംവിട്ട് ആരാധകർ..!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീവിദ്യ എത്തിയത്. കാസർഗോഡുകാരിയായ ശ്രീവിദ്യ തന്റെ നിഷ്കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകമനം കവർന്നത്. മോഡലിംഗ് രംഗത്തും സജീവമാണ് ശ്രീവിദ്യയിപ്പോൾ.

കുടുംബത്തിലെ വിശേഷങ്ങളും കരിയറിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്താറുണ്ട്. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാമിലേക്ക് അതിഥിയായും ശ്രീവിദ്യ എത്തിയിരുന്നു. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരുന്നു.

പാടുമല്ലോയെന്ന് ചോദിച്ചപ്പോള്‍ പാടാനല്ല പാട്ട് കേള്‍ക്കാനാണ് ഞാന്‍ ഇവിടെ വന്നതെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. എനിക്കാവുമ്പോള്‍ സംഗതിയും രാഗവുമൊന്നും നോക്കേണ്ടതില്ലല്ലോ, സ്‌കൂളില്‍ പഠിക്കുമ്പോള്‍ പാടുന്ന പാട്ട് പാടാമെന്ന് പറഞ്ഞ് കഴിഞ്ഞുപോയ കാലം എന്ന പാട്ടും ശ്രീവിദ്യ പാടിയിരുന്നു.

ശ്രീവിദ്യയുടെ പാട്ട് കേട്ട് കരയുകയായിരുന്നു എംജി, ഇതാദ്യമായാണ് എന്റെ പാട്ട് കേട്ട് ഒരാള്‍ കരയുന്നതെന്നായിരുന്നു താരത്തിന്റെ കമന്റ്. പാടരുത് എന്ന് പറഞ്ഞാണ് എന്നെ ഇങ്ങോട്ടേക്ക് വിട്ടത്. സ്വന്തമായുള്ള പാട്ടും ശ്രീവിദ്യ പാടിയിരുന്നു.

അച്ഛനുമായാണ് കൂടുതല്‍ അടുപ്പം. ഭയങ്കര അറ്റാച്ച്ഡാണ്. എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ അത് പോട്ടെയെന്ന് പറഞ്ഞ് അച്ഛന്‍ ക്ഷമിച്ച് തരും, കുഞ്ഞുന്നാള്‍ മുതലേ അങ്ങനെയാണ്. വിദേശത്തായിരുന്ന അച്ഛന്‍ അടുത്തിടെ നാട്ടിലെത്തിയിരുന്നു. അമ്മ അങ്ങനെയല്ല, ഇപ്പോഴും നന്നായി തല്ലും, ശീമക്കൊന്നയുടെ വടിയെടുത്താണ് തല്ലുന്നത്.

എയര്‍ഹോസ്റ്റസ് കോഴ്‌സ് ചെയ്യുന്നതിനിടയിലായിരുന്നു സിനിമയിലേക്ക് അവസരം ലഭിച്ചത്. അവിടെ ഒരു സിനിമാടീം വന്നിരുന്നു, പരിപാടി കോഡിനേറ്റ് ചെയ്യാന്‍ പോയതാണ്, അപ്പോഴാണ് അവസരം ലഭിച്ചത്. ക്യാംപസ് ഡയറിയിലൂടെയായിരുന്നു തുടക്കം.

അഭിനയം കരിയറാക്കുന്നതിന് ആദ്യം വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെ പഠനവുമായി മുന്നേറുന്നതിനിടയിലായിരുന്നു വീണ്ടും സിനിമയിലേക്ക് വിളിച്ചത്. അങ്ങനെ വീണ്ടും വന്നു. മമ്മൂട്ടിയാണ് തനിക്കേറ്റവും ഇഷ്ടമുള്ള നടനെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു.

ജീവിതത്തില്‍ എന്താണ് ലക്ഷ്യമെന്ന് ചോദിച്ചപ്പോള്‍ കല്യാണം കഴിക്കണം എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി. സിനിമയുമായി ബന്ധമുള്ള ഒരാളെ കല്യാണം കഴിക്കണം, കുട്ടികള്‍ വേണം. അവരെ പഠിപ്പിക്കണം, അവര്‍ക്ക് കുട്ടികള്‍ വേണം.

സിനിമയിലുള്ളൊരാളാണ് ഇപ്പോള്‍ മനസിലുള്ളത്, പ്രണയത്തെക്കുറിച്ച് പറഞ്ഞാല്‍ വീട്ടില്‍ക്കയറ്റുകയില്ലെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയരംഗത്ത് തുടരാന്‍ ആഗ്രഹമുണ്ട്. ബുദ്ധിമാനായ ഒരു ആളെയാണ് താൻ നോക്കുന്നതെന്നാണ് താരം പറയുന്നത്. ഞാൻ അറിവില്ലാത്ത ആളാണ്.

അതുകൊണ്ട് ഒരുപാട് അറിവുള്ള ആളെ എനിക്ക് ഇഷ്ടമാണെന്നാണ് താരം പറയുന്നത്. ഹാർഡ് വോയിസുള്ള വ്യക്തികളിൽ താൻ അട്രാക്റ്റഡ് ആകുമെന്നും താരം പറഞ്ഞു. ആരെയെങ്കിലും കണ്ടാല്‍ പെട്ടെന്ന് പ്രണയം തോന്നും. 10 പേരെക്കണ്ടാല്‍ 8 പേരോടും പ്രണയം തോന്നും, അത് വെറും 10 മിനിറ്റേ നില്‍ക്കുകയുള്ളൂയെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു.

Written by Editor 3

ദേഹം മുഴുവൻ അതെല്ലാം അരച്ച് പുരട്ടും, പിന്നെ ഉരുളക്കിഴങ്ങ് പേസ്റ്റ്, മുട്ടയുടെ മഞ്ഞ, പഴുത്ത പപ്പായ, ഉപ്പ്, വെളച്ചെണ്ണ: സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടി ദിവ്യപിള്ള

മലയാളത്തിൽ മുൻ നിര നായകന്മാർക്കൊപ്പം തുടക്കം കുറിച്ച് പിന്നീട് സൗത്തിന്ത്യ മുഴുവൻ അറിയപ്പെട്ട നടി സുവർണ മാത്യുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!