ടെലിവിഷൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികളാണ് അപർണയും ജീവയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങൾക്കും ഒക്കെ ആരാധകർ നിരവധിയാണ്. ഇരുവരും ഒരുമിച്ച് തുർക്കിയിലേക്ക് നടത്തിയ മനോഹരമായ ഒരു യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത്. തുർക്കിയിലെ കപ്പടോക്കിയ എന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ നിന്നുള്ള ചിത്രങ്ങളാണ്ഇത്. ഇസ്താംബുൾ നഗരത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയാണ് ഈ നഗരം എന്ന് താരങ്ങൾ പറയുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊലിച്ച് ഇവിടെ മലനിരകളായി കാണപ്പെടുന്നു. ഈ മലകൾ തുറന്ന് റസ്റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും പണിതിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ എയർ ബലൂൺ റൈഡുകൾക്ക് പേരുകേട്ട ഒരു സ്ഥലം കൂടിയാണ് ഇത്. വളരെ ഭംഗിയുള്ള ഭൂപ്രകൃതിയും വർഷം മുഴുവൻ അനുയോജ്യമായ കാലാവസ്ഥയും കാരണം നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. ഈ നഗരത്തിന്റെ മനോഹാരിത ഒപ്പിയെടുത്ത് കൊണ്ടുള്ള ചിത്രങ്ങളാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് താരങ്ങളുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്
ഇരുവർക്കും മിനിസ്ക്രീൻ താരങ്ങളുമായി സിനിമ താരങ്ങളും ആയും വളരെ അടുത്ത ബന്ധമാണ് ഉള്ളത്.