ഏഷ്യാനെറ്റിലെ സാന്ത്വനം പരമ്പരയുടെ മുഖ്യ കഥാപാത്രമാണ് നടി ചിപ്പി രഞ്ജിത്ത്. സാന്ത്വനത്തിലെ ദേവി എന്ന മുഖ്യകഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാന്ത്വനം കുടുംബത്തിന്റെ നട്ടെല്ലാണ് ചിപ്പിയുടെ ദേവി എന്ന കഥാപാത്രം.
അങ്ങേയറ്റം പോസിറ്റീവ് ഇമേജുള്ള ഒരു കഥാപാത്രം കൂടിയാണ് സാന്ത്വനത്തിലെ ദേവിയേടത്തി. ഭര്‍ത്താവിന്റെ അനുജന്മാര്‍ക്ക് അമ്മയായി മാറുന്ന ചേടത്തിയമ്മയാണ് ദേവി. സാന്ത്വനം പരമ്പരയുടെ നിര്‍മ്മാതാവും നടി ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തും തന്നെയാണ്.
ആകാശദൂത്, വാനമ്പാടി എന്നീ സീരിയലു കള്‍ക്ക് ശേഷമാണ് ചിപ്പി സാന്ത്വനം എന്ന ഹിറ്റ് പരമ്പരയുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. ചിപ്പിയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരത്തിന്റെ ഭര്‍ത്താവ് രഞ്ജിത്ത്. അറിയപ്പെടുന്ന നിര്‍മ്മാതാവും സിനിമാപ്രവര്‍ത്തകനുമാണ് അദ്ദേഹം.
ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. ചിപ്പിയുടെ വീട്ടില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയത്തിന്. ഈ എതിര്‍പ്പുകള്‍ എല്ലാം അവഗണിച്ചുകൊണ്ട് ആയിരുന്നു തങ്ങള്‍ ആ തീരുമാനം എടുത്തത്.
സമ പ്രായത്തില്‍ ഉള്ളവര്‍ക്കോ സൃഹുത്തുക്കള്‍ക്കോ ലഭിച്ചതുപോലെ തങ്ങള്‍ക്ക് പ്രണയിക്കാനും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്ന് നടി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. എന്നാല്‍ ഞങ്ങളുടെ മനസുകള്‍ തമ്മില്‍ പ്രണയം കൈമാറി.
എന്നായിരുന്നു രഞ്ജിത്തും ആയുള്ള പ്രണയം തുടങ്ങുന്നത് എന്ന് ചോദിക്കുമ്പോള്‍ നിറഞ്ഞ ചിരിയില്‍ ആണ് ചിപ്പി മറുപടി നല്‍കുന്നത്. കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ മാത്രം ആണ് ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുള്ളത്. അവിടെ വെച്ച് ആയിരുന്നു ഞങ്ങള്‍ പ്രണയത്തിലാകുന്നത്.
ആ ഒരു സിനിമയില്‍ മാത്രം ആയിരുന്നു ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തത് എന്നും ചിപ്പി പറയുന്നു. മൊബൈല്‍ ഫോണ്‍ ഇറങ്ങിയ കാലം ആയിരുന്നു. ഇന്‍ കമിങ് കോളിനും ഔട്ട് ഗോയിങ് കോളിനും പണം അടക്കുന്ന സമയം. ഞങ്ങളുടെ പ്രണയം അതുകൊണ്ടു തന്നെ വളരെ ചിലവേറിയത് ആയിരുന്നുവെന്നും താരം പറയുന്നു.
2001 ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. അതേ സമയം തന്റെ സിനിമ ടിവിയില്‍ വന്നാല്‍ ചാനല്‍ മാറ്റാറാണ് പതിവ്. അതിന് കാരണം മകളാണ്. അന്ന് അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമേ ചുരിദാര്‍ ധരിച്ചിട്ടുള്ളൂ. അന്നത്തെ തന്റെ അഭിനയത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെ അവള്‍ വിമര്‍ശിക്കാറുണ്ട്.
താനില്ലാത്തപ്പോഴാണ് അവള്‍ സിനിമ മുഴുനായും കണ്ടത്. മകളെ പേടിച്ചാണ് സ്വന്തം സിനിമ കാണാത്തതെന്നും ചിപ്പി പറയുന്നു. ചിപ്പിയുടെ അവസാന മലയാള ചിത്രം കാറ്റ് വന്ന് വിളിച്ചപ്പോള്‍ ആയിരുന്നു. കന്നഡയില്‍ മാത്രം 50 ഓളം ചിത്രങ്ങളിലാണ് ചിപ്പി തിളങ്ങിയത്.