in

കൊതിച്ചത് എയർഹോസ്റ്റസ് ജോലി, ആയത് സിനിമ നടി, മിസ് കോളേജായി തുടക്കം, മികച്ച നർത്തകിയും മോഡലും, നടി ഗോപികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

വെറുതേയല്ല ഭാര്യ എന്ന സിനിമ നടി ഗോപിക നിറഞ്ഞ് അഭിനയിച്ച ചിത്രമാണ്. വസ്ത്ര ധാരണത്തില്‍ മാത്രമല്ല, ഒരു വെറും വീട്ടമ്മയുടെ എല്ലാ തന്മയിത്വത്തോടും കൂടി താരം സ്‌ക്രീനില്‍ നിറഞ്ഞു നിന്നു. ആവലാതികളും വേവലാതികളും എന്തിന് മുഖ ഭാവവും പിറു പിറുക്കലും പോലും അടുക്കളയില്‍ ഒതുങ്ങി കൂടുന്ന ഒരു വീട്ടമ്മയുടെ യഥാര്‍ത്ഥ ചിത്രം വരച്ചു കാണിച്ചു.

മകള്‍ക്കും ഭര്‍ത്താവിനും വേണ്ടി ബലിയാടാക്കപ്പെടുന്ന ആ ജന്മം പലരുടെയും ജീവിതത്തിന്റെ നേര്‍ക്കാഴ്ച ആയിരുന്നു എന്നതു കൊണ്ടു തന്നെ ചിത്രത്തിന്റെ വിജയം വീണ്ടും ഒരു രണ്ടാം ഭാഗം കൂടി നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ഭാര്യ അത്ര പോര എന്ന ചിത്രം പിറന്നു. ഒരു വിനോദ യാത്ര പോകുമ്പോള്‍ പോലും അവള്‍ക്ക് അവളാകാന്‍ കഴിയുന്നില്ല എന്നത് സിനിമ കാണുന്നവരെ പോലും വേദനിപ്പിക്കുമ്പോള്‍ ഇതാണ് പല സ്ത്രീകളുടെയും യഥാര്‍ത്ഥ അവസ്ഥ എന്നതാണ് സിനിമ ചൂണ്ടിക്കാട്ടുന്നത്.

ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടയ്ക്ക് പറയുകയുണ്ടായി. തന്റെ ചിത്രങ്ങള്‍ക്ക് താന്‍ തന്നെയാണ് ശബ്ദം കൊടുക്കുന്നതെന്ന പ്രത്യേകതയും ഗോപികയ്ക്ക് ഉണ്ട്. കോളേജ് പഠന കാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗേര്‍ളി, ഒരു എയര്‍ ഹോസ്റ്റസ് ആവാന്‍ ലക്ഷ്യമിടുകയും പിന്നീട് മലയാള ചലച്ചിത്ര വേദിയില്‍ ഗോപിക എന്ന പേരില്‍ എത്തി ച്ചേരുകയും ആയിരുന്നു.

2008 ജൂലൈ 17-നായിരുന്നു വിവാഹം. വിവാഹം മലയാള നടിമാരെ സംബന്ധിച്ച് പലപ്പോഴും ഒരു ഫുള്‍ സ്‌റ്റോപ്പ് ആകാറുണ്ട്. പലരും കുടുംബത്തിനു വേണ്ടി സ്വയം തിരഞ്ഞെടുക്കുന്നതാണ് ഈ റിട്ടയര്‍മെന്റ് തീരുമാനം. ഇവരില്‍ ചിലര്‍ എങ്കിലും ഒരു രണ്ടാം വരവ് നടത്താറും ഉണ്ട്.

നടി മഞ്ജു വാര്യര്‍ തന്നെ ഇതിന് മികച്ച ഉദാഹരണം. ആദ്യത്തേതിലും മികച്ച വരവാണ് താരം രണ്ടാമത് നടത്തിയിരിക്കുന്നത്. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന അജിലേഷുമായി ആയിരുന്നു വിവാഹം.

പതിവ് മലയാള നടിമാരെ പോലെ വിവാഹത്തോടെ അഭിനയം നിര്‍ത്തുകയും അയര്‍ലണ്ടില്‍ അജിലേഷിനോടൊപ്പം താമസിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു ഗോപിക. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലെ നായിക കഥാപാത്രം ഗോപികയുടെ കൈകളില്‍ ഭദ്രമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് എങ്കിലും ഗോപികയുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും വലിയ താല്‍പര്യമുണ്ട്.

gopika

18-ാം വയസ്സില്‍ സിനിമയില്‍ എത്തിയ ഗോപിക മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. പ്രണയമണി ത്തൂവല്‍, ഫോര്‍ ദ് പീപ്പിള്‍, ചാന്തുപൊട്ട്, പച്ച കുതിര , മായാവി, അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ തുടങ്ങിയവയാണ് മലയാളത്തില്‍ ഗോപിക അഭിനയിച്ച പ്രധാന സിനിമകള്‍.

Written by Editor 2

അമ്പോ… വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ മോഡൽ നിമിഷ ബിജോ, കിടിലൻ ഫോട്ടോസ് കാണാം

എന്റെ ഏറ്റവും വലിയ ധൈര്യം, എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും പിന്നിൽ അദ്ദേഹമാണ്; അനു സിത്താര പറയുന്നു