മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം നടി ഷക്കീലയുടെ സിനിമയും റിലീസ് ചെയ്ത ഒരു കാലമുണ്ടായിരുന്നു. തൊണ്ണൂറുകളുടെ അവസാനം കേരളത്തില്‍ തരംഗമായിരുന്ന ഈ നടി പില്‍ക്കാലത്തു മുഖ്യധാര സിനിമകളും പ്രത്യക്ഷപ്പെട്ടു. അ ഡള്‍ട് ഓണ്‍ലി ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന നടി എന്ന ഇമേജ് ഷക്കീലയില്‍ നിന്നും മാറി വരികയാണ്.
ഇപ്പോള്‍ ഏതൊരാളും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഷക്കീല. ഭിന്നലിംഗക്കാരുടെ വളര്‍ത്തമ്മയായി അറിയപ്പെടുന്ന ഷക്കീലയെ ഇന്ന് പലരും വിളിക്കുന്നത് അമ്മ എന്നാണ്. അതില്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട് എന്ന് നടി പറയുന്നു.
സിനിമകളില്‍ അഭിനയിക്കുന്നത് കുറഞ്ഞു എങ്കിലും, ഷക്കീല ഇപ്പോള്‍ ടെലിവിഷന്‍ ഷോകളില്‍ സജീവമാണ്. കന്നട ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയായിരുന്നു ഷക്കീല. ഇപ്പോള്‍ ‘കുക്ക് വിത്ത് കോമാളി’ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഷക്കീല തന്റെ ഇമേജ് മാറ്റിയെടുത്തിരിയ്ക്കുന്നത്. സിനിമയില്‍ കണ്ട ഷക്കീലയില്‍ നിന്നും നേരെ വിപരീതമാണ് യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമായതും ഈ ഷോയിലൂടെയാണ്.
ജീവിതത്തില്‍ ഒരുപാട് ബഹുമാനം ലഭിച്ചത് ഈ ഷോയിലൂടെയാണെന്ന് ഷക്കീല പറയുന്നു. ‘ആദ്യം തന്നെ എല്ലാവര്‍ക്കും വലിയൊരു നന്ദി പറയാന്‍ ആഗ്രഹിയ്ക്കുന്നു. ‘കുക്ക് വിത്ത് കോമാളി’ എന്ന ഷോയില്‍ എനിക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയാണ്, എന്നെ രണ്ടാം സ്ഥാനത്തിന് അര്‍ഹയാക്കിയത്. നിങ്ങളില്‍ നിന്ന് ലഭിച്ച സ്‌നേഹവും ബഹുമാനവും എന്നെ തീര്‍ച്ചയായും സന്തോഷപ്പെടുത്തുന്നു.”
”ഒരുപാട് പേര്‍ എന്നെ ഷോയില്‍ അമ്മ എന്ന് വിളിച്ചതും വളരെ അധികം സന്തോഷം നല്‍കിയ കാര്യമാണ്. ഒരു കുഞ്ഞിന് പോലും ജന്മം നല്‍കാതെ തന്നെ ഞാന്‍ പലരുടെയും അമ്മയാണ് എന്നതാണ് അതില്‍ ശരിക്കും സന്തോഷം നല്‍കുന്ന കാര്യം” ഷക്കീല തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മാതൃദിനത്തില്‍ തന്റെ മക്കള്‍ക്കൊപ്പം ഷക്കീല നടത്തിയ ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
90കളില്‍ ദക്ഷിണേന്ത്യയില്‍ പുറത്തിറങ്ങിയ “ജനപ്രിയ ചിത്രങ്ങളിലെ” താരമായിരുന്നു ഷക്കീല. മാദകറാണിയെന്ന് മലയാളികള്‍ അവരെ വിളിച്ചു. ഇരുട്ടില്‍ അവരുടെ സിനിമകള്‍ കാണുകയും പകല്‍വെളിച്ചത്തില്‍ അവരെ ഒറ്റപ്പെടുത്തുകയും ചെയ്തു. സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ വേഷം ചെയ്തുകൊണ്ടാണ് ഷക്കീലയും സിനിമാ ജീവിതം തുടങ്ങുന്നത്. അന്ന് 15 വയസായിരുന്നു.
മിനി സ്‌കര്‍ട്ട്, ബിക്കിനി ഒക്കെയായിരുന്നു വേഷം തനിക്കായി നീട്ടിയ വേഷങ്ങള്‍. അല്‍പ്പം ജാള്യത തോന്നിയെങ്കിലും സില്‍ക്ക് സ്മിത ടു പീസ് ധരിച്ചതിനാല്‍ കൂടുതലൊന്നും ചിന്തിച്ചില്ല. ആ വേഷം ഇണങ്ങും എന്ന് മനസ്സിലാക്കി. എന്നാല്‍ മറ്റൊരു കാരണം എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ വീട്ടിലെ ദാരിദ്ര്യം ആയിരുന്നു മനസ്സിലെന്നും താരം വെളിപ്പെടുത്തുന്നു.
സില്‍ക്ക് സ്മിതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എനിക്ക് വേണ്ടത സൗന്ദര്യമോ ശരീരഭംഗിയോ ഇല്ല. സമയത്തിന്റെ മാത്രം കാര്യമാണിത്. കാണാന്‍ വലിയ ഭംഗിയൊന്നും വേണ്ട. ഭാഗ്യവും അല്‍പംകഴിവും പിന്നെ സമയവും ശരിയായാല്‍ മതി. ശരിയായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താം.
പലപ്പോഴും അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് വിധേയമാകേണ്ടി വരും. ഞാന്‍ എങ്ങനെയാണ് സിനിമയില്‍ പ്രവേശിച്ചത്. ഞാന്‍ പത്താംക്ലാസ് തോറ്റതാണ്. ഒരു അഡ്ജസ്റ്റ്‌മെന്റും ഞാന്‍ നടത്തിയിട്ടില്ല. ശരിയായ വഴിയിലൂടെ മാത്രമേ സഞ്ചരിക്കാവൂ. സിനിമയിലെത്താന്‍ മോശം ഏജന്റുമാരെ സമീപിക്കരുത്- താരം വെളിപ്പെടുത്തുന്നു.