ദക്ഷിണേന്ത്യൻ ചലച്ചിത്രത്തിൽ വളരെ തിരക്കേറിയ താരങ്ങളിൽ ഒരാൾ ആയിരുന്നു ഷക്കീല. ഗ്ലാമറസ് വേഷങ്ങൾ സിനിമയിൽ കൈകാര്യം ചെയ്ത് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയ താരം ഒരു കാലഘട്ടത്തിൻറെ തന്നെ രോമാഞ്ചം എന്ന് വിശേഷിപ്പിക്കാവുന്ന നടിമാരിലൊരാളാണ്.
1990-കളിൽ ബിഗ്രേഡ് സിനിമകളിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന താരം പ്ലെഗേൾസ് എന്ന ചിത്രത്തിൽ സഹനടിയായി അഭിനയിച്ചുകൊണ്ടാണ് ആദ്യവേഷം സിനിമയിൽ കൈകാര്യം ചെയ്യുന്നത്.ഇളമനസ്സെ കില്ലാതെ എന്ന ചിത്രത്തിലാണ് താരം ആദ്യമായി ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്.
സൂപ്പർതാരങ്ങളുടെയും ചിത്രങ്ങൾ ലഭിച്ചിരുന്നുവെങ്കിലും താരം കൂടുതലും കൈകാര്യം ചെയ്തത് മാദക വേഷങ്ങൾ തന്നെയായിരുന്നു. പ്രേക്ഷക സ്വീകാര്യത വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കുവാനും ഷക്കീലയ്ക്ക് സാധിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ ഭാഷകളിലെതുപോലെ ഷക്കീല ചിത്രങ്ങൾക്ക് മലയാളത്തിലും മികച്ച സ്വീകാര്യത തന്നെ ലഭിച്ചു.കിന്നാരത്തുമ്പികൾ എന്ന ചിത്രം വൻ വിജയമായതോടെ കൂടി നിരവധി അവസരങ്ങൾ താരത്തെ തേടി എത്തുകയുണ്ടായി. ഡ്രൈവിംഗ് സ്കൂൾ, സിസ്റ്റർ മരിയ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
മലയാളത്തിൽ പോൺ ചിത്രങ്ങൾക്ക് കാഴ്ചക്കാർ കുറഞ്ഞതോടെ മുഖ്യധാരാ ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ താരത്തിന് സാധിച്ചില്ല. ഏറെ നാളത്തെ ആഗ്രഹമായിരുന്ന മോഹൻലാലിനൊപ്പം അഭിനയിക്കുക എന്ന ലക്ഷ്യം 2007ൽ ചോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെ താരം സഫലികരിക്കുക ഉണ്ടായി.
തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും താരം അഭിനയിക്കുകയുണ്ടായി. സ്വന്തമായി ആത്മകഥ പൂർത്തീകരിച്ച താരം ഇന്നും സിനിമ മേഖലയിൽ സജീവ സാന്നിധ്യം തന്നെയാണ്.താരത്തിന്റെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ഒക്കെ വലിയ സ്വികര്യത തന്നെയാണ് ഇന്നും വാർത്താ മാധ്യമങ്ങളിൽ നിന്നും സ്വകാര്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
വിവാഹം കഴിക്കാത്ത താരം ഒരു മകളെ ദത്തെടുത്ത് വളർത്തുന്നത് വളരെയധികം വാർത്തകൾക്ക് വഴിവെച്ചിരുന്നു. ഒരുകാലത്ത് മലയാളത്തിൽ അടക്കം നിരവധി സിനിമകളിൽ ഗ്ലാമർ വേഷങ്ങൾ അഭിനയിച്ച താരം മാദക സുന്ദരിയായി സിനിമാലോകത്ത് മുദ്രകുത്തപ്പെടുകയായിരുന്നു.
പലരും ചൂഷണം ചെയ്തെങ്കിലും സിനിമയിൽ സജീവമായി നിലനിൽക്കുവാൻ തന്നെയാണ് താരം ഇന്നും ശ്രമിച്ചിട്ടുള്ളത്. ഗ്ലാമർ വേഷങ്ങളിൽ നിന്നും അഭിനയപ്രാധാന്യമുള്ള വേഷം എന്തുകൊണ്ട് തനിക്ക് ലഭിക്കാതെ പോയി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം.അന്നും ഇപ്പോഴും ഒരു വ്യത്യാസവും ഇല്ലാതെ താൻ ഇവിടെത്തന്നെയുണ്ട് എന്നാണ് താരം പറയുന്നത്.
തമിഴിലും തെലുങ്കിലുമൊക്കെ ഷക്കീല എന്ന പേരിൽ ഇപ്പോഴും ചിത്രങ്ങൾ ചെയ്യാറുണ്ട്.മലയാളികൾക്ക് തന്നെ പേടി ആയതിനാൽ ആണ് നല്ല സിനിമകൾ എനിക്ക് വരാത്തത് എന്നാണ് താരം പറയുന്നത്. കളർ മാറി ബ്ലൂഫിലിം ആകുമെന്നാണ് ഷക്കീല ഉണ്ടെങ്കിൽ ചിത്രങ്ങളുടെ പൊതുവായ ധാരണ.
തുടക്കത്തിൽ അങ്ങനെ തന്നെയായിരുന്നു അവർ പറഞ്ഞിരുന്നത്.ചോട്ടാ മുംബൈ എന്ന ചിത്രത്തിലും തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും സംവിധായകർ എന്നെ ആത്മവിശ്വാസത്തോടെ തന്നെ തിരഞ്ഞെടുക്കുകയുണ്ടായി
എന്തിനാണ് ഞാൻ ആ കഥാപാത്രത്തിൽ വന്നത് എന്ന് എനിക്കിപ്പോഴും അറിയില്ല. ഒരു നല്ല കഥാപാത്രം ഞാൻ ചെയ്താൽ പിന്നീട് അതൊക്കെ അവർക്ക് നഷ്ടമാകുമോ എന്ന പേടിയാണ് പല താരങ്ങൾക്കും. അതുകൊണ്ടാണ് എന്നെ അവർ കാസ്റ്റ് ചെയ്യാത്തത്.
തെലുങ്കിൽ എന്നെ ആവശ്യമുള്ളതുകൊണ്ട് തന്നെ ഞാൻ അവിടെ ഇന്നും ചിത്രങ്ങൾ ചെയ്യുന്നുണ്ട് എന്നാണ് താരം ഇപ്പോൾ ഏറ്റവും അടുത്ത് ഒരു അഭിമുഖത്തിൽ നൽകിയിരിക്കുന്ന വാക്കുകൾ..