കഴിവും സൗന്ദര്യവും ഉണ്ടായിട്ടും സിനിമയില്‍ വിജയിക്കാന്‍ കഴിയാതെ പോയ നടിയാണ് ചാര്‍മിള. ഹിറ്റ് ചിത്രങ്ങള്‍ നിരവധി ഉണ്ടായിട്ടും എവിടെയൊക്കെയോ ഈ നടിയ്ക്ക് താളപ്പിഴകളുണ്ടായി. വിവാഹങ്ങളും വിവാഹമോചനങ്ങളും ചാര്‍മിളയുടെ സിനിമാ ജീവിതത്തെ ബാധിച്ചു.
തിരിച്ചു വരാന്‍ പല തവണ ശ്രമിച്ചെങ്കിലും സിനിമകളുടെ തുടര്‍ച്ചയായ പരാജയവും നടിയ്ക്കു തിരിച്ചടിയായി. ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടതായി വന്നിരുന്നു. മോന്റെ ജനന ശേഷം കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അവന് മൂന്നര വയസാവുന്നത് വരെ എങ്ങും പോവാറുണ്ടായിരുന്നില്ല.
എപ്പോഴും അവനൊപ്പമായിരുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദമുണ്ട്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്. അങ്ങനെയുള്ള എന്നെ അത്ര പെട്ടെന്ന് കബളിപ്പിക്കാനാവില്ല, എന്നേക്കാളും ബുദ്ധിശാലികളാണ് എന്നെ കബളിപ്പിച്ചത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ നമ്മളെന്ത് ചെയ്യാനാണെന്നാണ് താരം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചത്.
ദൈവം തനിക്കു അഭിനയിക്കാനുള്ള കഴിവ് തന്നു. ആ കഴിവ് മുതലാക്കാനായില്ല. വിവാഹ ജീവിതത്തിനു പിറകെ പോയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. ദൈവം ആണ് എല്ലാം തീരുമാനിക്കുന്നത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. കുറച്ചു പേര്‍ക്ക് നല്ലത് സംഭവിക്കും.
മറ്റു കുറച്ചു പേര്‍ക്ക് ചീത്ത കാര്യങ്ങളും. എനിക്കു വിവാഹ ജീവിതത്തില്‍ രാശിയില്ല. അതാണ് യാഥാര്‍ഥ്യം. അതെനിക്കു വിധിച്ചിട്ടില്ല. അതാണ് സത്യം. വിവാഹ ജീവിതത്തില്‍ ഒരു തവണ ചുവട് പിഴച്ചു. അത് മനസിലാക്കാതെ വീണ്ടും വിവാഹം കഴിച്ചു. അതാണ് തെറ്റായിപ്പോയത്. ആദ്യത്തെ ദുരനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടില്ല. എന്തായാലും ഇനി തെറ്റ് ആവര്‍ത്തില്ല- താരം പറയുന്നു.
ഇടക്കാലത്ത് ഷക്കീലയും ചാര്‍മിളയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കുളിര്‍കാറ്റ് എന്ന സിനിമയെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായത് പ്രശ്നം.
അതേക്കുറിച്ച് ചാര്‍മ്മിള പറയുന്നതിങ്ങനെ. ഈ സിനിമയില്‍ തന്നെ വെച്ച് സിനിമയുടെ പാതിഭാഗം ഷൂട്ട് ചെയ്തു. രണ്ടാം പകുതിയില്‍ ഫ്ലാഷ് ബാക്ക് ഭാഗത്ത് ഷക്കീലയും അഭിനയിച്ചു. അതിനു ശേഷം എല്ലാവരും അയ്യയ്യോ അവര്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിച്ചോ എന്ന് ചോദിച്ചു.
ഷക്കീല ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അവര്‍ ഓവറായി ഗ്ലാമര്‍ ചെയ്യുന്ന ആളാണെന്ന് എല്ലാവരും പറഞ്ഞു. ഒടുവില്‍ ആ സിനിമയില്‍ എന്റെ സീനുകള്‍ ഒഴിവാക്കി ഷക്കീലയുടെ സീനുകള്‍ മാത്രം വെച്ചു. ആ സിനിമയില്‍ വളരെ മോശമായ രംഗങ്ങളുണ്ടെന്ന സംസാരം വന്നു.
ഈ സിനിമ ഞാന്‍ കണ്ടില്ലെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെ ചാര്‍മിള ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് ഷക്കീല ചൂണ്ടിക്കാട്ടി. ചാര്‍മിള മറുപടി നല്‍കി. ഷക്കീലയെ പോലുള്ളവരെ അഭിനയിക്കാന്‍ വിടരുതെന്ന് അഭിമുഖത്തില്‍ താന്‍ പറഞ്ഞത്. അവര്‍ ഗ്ലാമര്‍ റോളുകള്‍ മാത്രം ചെയ്യുന്നതാണ്.
ഗ്ലാമര്‍ ആര്‍ട്ടിസ്റ്റ് എന്ന് അവരെയും, ഞങ്ങളെ ആര്‍ട്ടിസ്റ്റുകളെന്നും വിളിക്കണം എന്നാണ് താന്‍ പറഞ്ഞത്. അതിന് ഷക്കീല നല്‍കിയ മറുപടി തനിക്ക് വളരെ ഇഷ്ടമായി. ചാര്‍മിള എന്ന നടിക്ക് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് ഇതൊക്കെ വലിയ വിഷയമായി എടുക്കുന്നത്. ചാര്‍മിളയെ അള്ളാഹു അനുഗ്രഹിക്കട്ടെയെന്നും പറഞ്ഞു എന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു.