in

ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളുണ്ടാകില്ല, വളരെ ഡീസന്റ് ആണ് അദ്ദേഹം, എനിയ്ക്കും തോന്നിയിട്ടുണ്ട്: ഗായത്രി സുരേഷ് പറയുന്നു

നടിയും മോഡലുമായ ഗായത്രി ട്രോളുകളിലൂടെ സ്ഥിരം വാര്‍ത്തകളിലിടം പിടിക്കുന്നയാളാണ്. ട്രോളുകളൊക്കെ താൻ എൻജോയ് ചെയ്യുന്നുണ്ടെന്നും താൻ നൽകുന്ന അഭിമുഖങ്ങളൊക്കെ വീണ്ടും കാണാറുണ്ടെന്നും എല്ലാ കമൻ്റുകളും താൻ വായിക്കാറുണ്ടെന്നും ഗായത്രി പറഞ്ഞിരുന്നു. മനപ്പൂര്‍വ്വം മണ്ടത്തരം പറയുന്നതല്ലെന്നും അറിയാതെ സംഭവിച്ച് പോകുന്നതാണെന്നും ഗായത്രി പറയുന്നു.

ഇപ്പോഴിതാ ഗായത്രി തനിക്ക് കുഞ്ചാക്കാ ബോബനോട് പ്രണയം തോന്നിയിരുന്നെന്ന പറഞ്ഞിരുന്നതും ട്രോളുകളാവുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ ജ്മനപ്യാരി എന്ന സിനിമയിലൂടെയായിരുന്നു ഗായത്രിയുടെ അരങ്ങേറ്റം. തനി തൃശ്ശൂര്‍ ഭാഷയിലെ സംസാരമെല്ലാം വൈറലായിമാറാറുണ്ട്. തന്റെ ആദ്യ സിനിമയെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും ഗായത്രി മനസ്സ് തുറക്കുകയാണ്.

ചാക്കോച്ചന്‍ ആണ് തന്നെ സിനിമയിലേക്ക് വിളിക്കുന്നത്. ഹലോ ഞാന്‍ കുഞ്ചാക്കോ ബോബന്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ഹലോ സാര്‍ എന്ന് പറഞ്ഞപ്പോള്‍ സാര്‍ എന്ന് വിളിക്കണ്ടെന്ന് പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി. എന്റെ സ്വപ്നം നിറവേറ്റാനായി. നിറമൊക്കെ കണ്ട് ചാക്കോച്ചനെ ഭയങ്കര ഇഷ്ടമായിരുന്നുവെന്നും ഗായത്രി പറയുന്നു. ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നുവോ എന്ന ചോദ്യത്തിന്, അത് തോന്നാത്തവരായി ആരുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി.

ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെണ്‍കുട്ടികളോ, അതെന്ത് ചോദ്യമാണ്, എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും. നേരിട്ട് കണ്ടപ്പോള്‍ ബഹുമാനമായത് മാറിയെന്നും ഗായത്രി പറയുന്നു. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. വളരെ ഡീസന്റാണെന്നും ഗായത്രി സുരേഷ് തുറന്നു പറഞ്ഞു. ‘പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ അയ്യോ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിക്കുന്നത് നടക്കട്ടെ. നമുക്ക് ഈ യൂണിവേഴ്സ് ചില സിഗ്‌നല്‍ തരും.

ഇത് പറഞ്ഞാല്‍ ട്രോള്‍ വരുമെന്ന് എനിക്കറിയാം. എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറിൽ പോകുമ്പോള്‍, ആരെയായിരിക്കും കല്യാണം കഴിക്കുന്നതെന്നൊക്കെ ആലോചിച്ച് നോക്കുകായിരുന്നു. അപ്പോള്‍ പെട്ടെന്ന് മുമ്പിൽ ഒരു ബസ് വരുന്നു. ബസിന്‍റെ പേര് പ്രണവ്. അത് യൂണിവേഴ്സിന്‍റെ ഒരു സിഗ്‌നലല്ലേ, ഉത്തരമല്ലേ. ഞങ്ങൾ തമ്മിൽ ഒരു പരിചയവുമില്ല. ഒരു ദിവസം ഞാനും അച്ഛനും അമ്മയും എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്ന വഴി സാജ് എന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വെയ്റ്റര്‍ വന്ന് ഇവിടെ പ്രണവിന്‍റെ ഷൂട്ട് നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ ചെന്ന് നോക്കുമ്പോള്‍ പബ്ബിൽ പ്രണവ് ഡാൻസ് ചെയ്യുന്ന രംഗമാണ് ഷൂട്ട്. ഞാന്‍ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി. കട്ട് പറഞ്ഞപ്പോള്‍ പ്രണവ് അടുത്തേക്ക് വന്നു. ഞാന്‍ താങ്കളെ കാണാന്‍ വേണ്ടി മാത്രം ഇവിടെ വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു, ഗായത്രിയാണ് എന്നും പറഞ്ഞു.

പുള്ളിക്ക് അതൊന്നും ചിലപ്പോള്‍ ഓര്‍മ പോലും കാണില്ല. ആ ഒരു പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂ, ഗായത്രി പറഞ്ഞു. ഹൃദയത്തിലെ കഥപോലെ എന്‍റെ ജീവിതത്തിൽ വന്നാൽ കുഴപ്പമില്ല. ഇമോഷണൽ അറ്റാച്ച്മെന്‍റ് ഇല്ല. എന്‍റെ ഒരു ആഗ്രഹം മാത്രമാണത്. പ്രണവ് ഹൃദയത്തിൽ പറയുന്നൊരു ഡയലോഗുണ്ട്. ഏറ്റവും പേടിക്കുന്ന കാര്യം ജീവിതത്തിൽ ഉണ്ടായി കിഴിഞ്ഞാൽ പിന്നെ നമ്മള് പൊളിയാണ്, പന്നിപ്പൊളി എന്ന്.

ട്രോളുകളിൽ ആദ്യം എനിക്ക് വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ഞാൻ പൊളിയാണ്, ഗായത്രിയുടെ വാക്കുകള്‍. എനിക്ക് സിനിമയിൽ വേശ്യയുടെ റോള്‍ ചെയ്യാൻ താല്‍പര്യമുണ്ട്. മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് സ്വപ്രയത്നത്താൽ ലോകത്തെ പ്രചോദിപ്പിക്കുന്ന പെൺകുട്ടിയായി വളർന്നുവരുന്ന റോൾ ചെയ്യാനും രാജകുമാരിയുടെ റോൾ ചെയ്യാനുമൊക്കെ താല്‍പര്യമുണ്ട്.

നവാഗതനായ സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന പാൻ ഇന്ത്യൻ സൈക്കോ സിനിമയാണ് എന്‍റെ അടുത്ത ചിത്രമായി വരാനിരിക്കുന്നത്. അതിൽ ഞാനൊരു ഗാനവും ആലപിച്ചിട്ടുണ്ട്, സംവിധായികയാകുകയാണെങ്കിൽ എന്‍റെ ജീവിതം ഞാൻ സിനിമയാക്കും, ബാങ്ക് ജോലി രാജിവെച്ച് ഇപ്പോൾ മുഴുവൻ സമയം സിനിമയിൽ തന്നെയാണ്, ഗായത്രി പറഞ്ഞു.

Written by Editor 3

സ്മിത അന്ന് ടൂപീസിൽ നിന്നപ്പോൾ എന്റെ നാണംപോയി; വീട്ടിൽ അത്രക്കും ദാരിദ്യമായതുകൊണ്ട് പിന്നെയൊന്നും ചിന്തിച്ചില്ല; ഷക്കീല തുറന്ന്പ റയുന്നു..!

ഹോട്ടാണ് എന്ന് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, തൻറെ കാമുകന് മറ്റൊരു പെൺകുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാൻ സാധിക്കുമെങ്കിൽ തനിക്ക് അത് പ്രശ്നമില്ല; അനാർക്കലി പറയുന്നു