in

അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയി, മതം മാറി, സിനിമയും കുടുംബവും ഉപേക്ഷിച്ചു, പിന്നീട് കാത്തിരുന്നത്; നടി മാതുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!

അമരം എന്ന ചിത്രത്തിലെ അഭിനയം മാതു എന്ന നടിയുടെ പേരു പറഞ്ഞാൽ അറിയപ്പെടുന്ന തരത്തിലേയ്ക്ക് എത്തിച്ചു. ഒരു കാലത്ത് മലയാളം അടക്കമുള്ള തെന്നിനത്യൻ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയായിരുന്നു നടി മാതു. പല നടിമാരെയും പോലെ ബാല താരമായി ആയിരുന്നു മാതുവിന്റെ വരവ്.

മലയാളത്തിലൂടെ ആയിരുന്നില്ല എന്നു മാത്രം. കന്നഡയായിരുന്നു മാതുവിന്റെ സ്റ്റാർട്ടിങ് പോയിന്റ്. മാധവി എന്നായിരുന്നു നടിയുടെ യഥാർഥ പേര്. സിനിമയിൽ എത്തിയ ശേഷം അത് മാതു ആക്കി മാറ്റുകയായിരുന്നു. പിന്നീടങ്ങോട്ടു ആരാധകരുടെ പ്രിയങ്കരിയായി നായിക നടിയായി മാറുക ആയിരുന്നു.

സന്നദി അപ്പന്ന എന്ന 1977 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രത്തിലൂടെയാണ് ബാലതാരമായി മാതു തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. നെടുമുടി വേണു സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ പൂരം എന്ന സിനിമയിസലൂടെ ആയിരുന്നു മാതു മലയാള മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. ഭാഗ്യം എന്നു പറയട്ടെ, ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള കർണ്ണാടക സർക്കാരിന്റെ ആ വർഷത്തെ പുരസ്‌ക്കാരവും മാതുവിനെ തേടിയെത്തി.

മലയാളത്തിന്റെ മെഗാസ്റ്റാർ അത്ഭുത പ്രകടനം കാഴ്ചവെച്ച അമരം എന്ന സിനിമയിലെ കഥാപാത്രം മാതുവിന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. അവിടുന്നിങ്ങോട്ട് വിവാഹം വരെ മാതുവിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സദയം,മാട്ടുപ്പെട്ടി മച്ചാൻ, തുടർക്കഥ, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിൽ താരം ഇടം നേടി.

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ താരത്തിന്റെ വിവാഹവും നടന്നിരുന്നു. ഡോക്ടറായ ജേക്കബിനെ വിവാഹം ചെയ്തതോടെ മാതു സിനിമയിൽ നിന്നും വിട്ടു നിന്നു. വിവാഹ ശേഷം താരം ക്രിസ്തുമതം സ്വീകരിച്ചു എന്നുള്ള വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അങ്ങനെ പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറി സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി. പക്ഷേ, ആ ബന്ധം അധികനാൾ നിന്നില്ല, വിശ്വാസം നഷ്ടപ്പെട്ടപ്പോൾ വേർപിരിഞ്ഞു. 1999 ലായിരുന്നു വിവാഹം . അന്യമതക്കാരനെ പ്രണയിച്ചപ്പോൾ വിവാഹം കഴിക്കാൻ വേണ്ടി മതം മാറ്റം വരെ നടത്തിയിട്ടും ഇടയ്ക്കുവെച്ച് ആ ബന്ധം മുറിഞ്ഞു.

2012 ലാണ് മാതുവും ഭർത്താവും വേർപിരിഞ്ഞത്. നടിക്ക് ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. വിവാഹ മോചനം കഴിഞ്ഞുവെങ്കിലും 13, 10 വയസ്സുള്ള മക്കൾക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോർക്കിൽ തന്നെയാണ് ഇപ്പോഴും മാതു. വർഷങ്ങൾ നീണ്ട ദാമ്പത്യ ജീവിത്തിനൊടുവിൽ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു തുടങ്ങുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അതോടെ വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നു. ഇനി സിനിമയിലേയ്ക്ക് തിരിച്ചുവരവ് ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണാം.

Written by Editor 2

ഇവരെ ഇനി കൊണ്ടു വരരുത്, അത്രയും റെഡ് മാർക്‌സ് വീണ സ്ത്രീയാണെന്ന് പലരും പറഞ്ഞു, പക്ഷെ ആ ചാനലിന്റെ മേധാനി പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുമായി നടി രേഖ രതീഷ്

ഇപ്പോൾ നീ തനിച്ചല്ലേ, ഞങ്ങൾടെ കൂടെ വന്നൂടെ കമ്പനി തന്നൂടേ എന്നാണ് ചോദിക്കുന്നത്, വിവാഹത്തിന് മുമ്പ് അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, പക്ഷേ; നടി ചാർമിള തുറന്നു പറയുന്നു..!