നടനെന്ന നിലയിൽ അടുത്തിടെ മലയാളികളെ ഞെട്ടിച്ച താരമാണിപ്പോൾ ഇന്നസെന്റ്. സിനിമയിൽ വസ്ത്രാലങ്കാര സഹായി ആയി എത്തി പിന്നീട് കോമഡി നടനായി മാറി അവിടെനിന്നും മികച്ച നടന്റെ എല്ലാ ഭാവവും ആരാധകർക്ക് നൽകിയ താരം. ഹോം എന്ന ഒറ്റ സിനിമാ മതി ഇന്ദ്രൻസ് എന്ന നടന്റെ കഴിവ് വിലയിരുത്താൻ.
അടുത്തിടെ സോഷ്യൽ മീഡിയയയിലൂടെ ഏറ്റവും കൂടുതൽ മുറവിളി ഉയർന്നതും ഇന്ദ്രൻസിനു വേണ്ടി ആയിരുന്നു.അതും വിജയബാബുവിന്റെ പേരും പറഞ്ഞ് ഹോം എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിനെ പരിഗണിക്കാതിരുന്നതിന്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ ഈ മാറ്റം ഏറെ അത്ഭുതത്തോടെ ആണ് സിനിമാ ലോകം നോക്കി കണ്ടത്. ചിരിപ്പിക്കുന്ന റോളുകളിൽ നിന്നും ചിന്തിപ്പിക്കുന്ന റോളിലേക്കുള്ള മാറ്റം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
ഇപ്പോൾ അഭിനയത്തെ കുറിച്ചും ജീവിത അനുഭവങ്ങളെ കുറിച്ചുമുള്ള താരത്തിന്റെ വാക്കുകളാണു പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അന്നൊക്കെ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങൾക്കും ഡ്രസ് തുന്നിയിട്ടുള്ള കലാകാരനാണ് ഇന്ദ്രൻസ്. അതുകൊണ്ട് തന്നെ നിരവധി മറക്കാൻ കഴിയാത്ത ഓർമ്മകളും താരത്തിന് ഉണ്ട്. അതിൽ തനിക്ക് ഉണ്ടായ ഒരു കയ്‌പ്പേറിയ അനുഭവത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ആ സംഭവം ഇങ്ങനെ, നടി അംബികയുടെ ബ്ലൌസ് തുന്നാൻ എത്തിയ ഒരാൾ ഇന്ദ്രൻസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു. ഇന്ദ്രൻസിനു വലിയൊരു തയ്യൽക്കട ഉണ്ടായിരുന്നു. ഉത്സവ സീസണിൽ നാടകവും സ്റ്റേജുമൊക്കെയായി നടന്നപ്പോൾ തയ്യലിനോടുള്ള ശ്രദ്ധ കുറഞ്ഞു.
അതോടെ വരുമാനം കുറഞ്ഞു, വാടക പോലും കൊടുക്കാൻ പറ്റാതെ വന്നു. എനിക്കും ഇതെങ്ങനെയെങ്കിലും പോയാൽ മതിയെന്ന തോന്നലിൽ നിൽക്കുന്ന കാലം. അഭിനയമൊന്നും അക്കാലത്തു തുടങ്ങിയിട്ടുമില്ല. തട്ടി മുട്ടി കാര്യങ്ങൾ കഴിഞ്ഞു പോകുന്നു. സമ്പാദ്യം ഒന്നും ഇല്ല.
ഇതോടെ കുറെ മെഷീൻ ആ കടയോടൊപ്പം പോയി. ഈ സമയത്താണു അംബിക ചേച്ചിയുടെ കുറച്ച് ബ്ലൌസ് തയ്യലിനായി കിട്ടിയത്. കുറച്ച് ബ്ലൌസ് ഞാൻ കട്ട് ചെയ്ത് കൊടുത്തു. വേറൊരാളെ തയ്ക്കാൻ ഏൽപ്പിച്ചു. അയാൾ രണ്ട് പ്രാവശ്യം വന്ന് തയ്യൽക്കൂലി പറയുന്നതിൽ കൂടുതൽ പണം തന്നു. ബാക്കി വാങ്ങാൻ നിന്നില്ല, ആളങ്ങ് തിരികെ പോയി.അങ്ങനെ വിശ്വാസ്തനായി.
പിന്നീടൊരിക്കൽ അയാൾ വന്ന് പറഞ്ഞു. ഒരുപാട് തയ്ക്കാനുണ്ട്. ലോഡ്ജിലാണ് താമസം, മെഷീൻ ഒരെണ്ണം എനിക്ക് തയ്ക്കാൻ തന്നാൽ വാടക തരാം എന്ന് പറഞ്ഞു. കട ഒഴിയാൻ പോവുക ആയിരുന്നതിനാൽ അവിടുത്തെ മെഷീൻ അയാൾക്ക് കൊടുത്തു. കുറെ കാലത്തിനു ശേഷം കടയൊഴിഞ്ഞു കഴിഞ്ഞും ഈ മെഷീൻ കിട്ടിയില്ല. അങ്ങനെ അവിടെ ചെന്ന് അന്വേഷിച്ചു, അപ്പോൾ അവിടെ അങ്ങനെ ഒരാളില്ല എന്നായിരുന്നു അറിഞ്ഞത്.