തെന്നിന്ത്യയിൽ വില്ലൻ വേഷം ചെയ്തു കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരമാണ് റിയാസ് ഖാൻ.താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ ശരീരവും മസിലും തന്നെയാണ്.ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ വില്ലൻ വേഷങ്ങൾ ചെയ്യുന്നതും താരം തന്നെയാണ്.മോഹൻലാൽ നായകനായ ഹിറ്റ് സിനിമ ബാലേട്ടനിൽ കൂടിയാണ് താരം മലയാളത്തിൽ അരങ്ങേറിയത്.അതിന് ശേഷം നിരവധി സിനിമയിൽ ആണ് താരം അഭിനയിച്ചു കഴിവ് തെളിയിച്ചത്.തമിഴിൽ കൂടിയാണ് റിയാസ് ഖാൻ എന്ന നടന്റെ ഉത്ഭവം.താരം ആദ്യം അഭിനയിച്ചത് തമിഴ് സിനിമയിൽ ആയതുകൊണ്ട് തന്നെ താരത്തിന് തമിഴിലും നിരവധി ആരാധകരുണ്ട്.പിന്നീട് നിരവധി സിനിമയിൽ ആണ് താരം വില്ലൻ കഥാപാത്രങ്ങൾ ചെയ്തത്.തമിഴിലും മലയാളത്തിലും ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെ താരം വില്ലൻ ആയി അഭിനയിച്ചിട്ടുണ്ട്.
പഴയ സൗന്ദര്യവും ചെറുപ്പവും കാത്തുസൂഷിക്കുന്ന അപൂർവം ചില താരങ്ങളിൽ താരവും ഉണ്ട്.ഇപ്പോൾ ഒരു യുട്യൂബ് ചാനലിൽ താരം തന്റെ ജീവിത കഥ പറഞ്ഞിരിക്കുകയാണ്.താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുകായാണ്.തമിഴിലിൽ അറിയപ്പെടുന്ന ഒരു താരത്തെ ആണ് റിയാസ് ഖാൻ വിവാഹം കഴിച്ചത്.ഇപ്പോൾ ഇവരുടെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.അനിയത്തിയുടെ കുട്ടുകാരിയെ ആണ് താരം പ്രണയിച്ചത് എന്നാൽ വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് ഒളിച്ചോടിയാണ് വിവാഹം കഴിച്ചത് എന്നും താരം വെളിപ്പെടുത്തി.ഒളിച്ചോട്ടം വളരെ രസകരമായ ഒരു അനുഭവം ആയിരുന്നു.കാരണം കടയിൽ പോകാൻ ഉണ്ടെന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് ആണ് വിവാഹം കഴിഞ്ഞു എന്ന് വീട്ടുകാർ അറിയുന്നത്.
വിവാഹത്തിന് ശേഷം ആണ് ജീവിതം എന്താണെന്ന് അറിഞ്ഞതെന്നും താരം വെളിപ്പെടുത്തി. ഒരു പാട് ദുരിതങ്ങളിൽ നിന്നാണ് എന്നീ കാണുന്ന നിലയിലേക്ക് എത്തിയത്.വിവാഹം കഴിയുന്ന സമയത്ത് സിനിമയിൽ അത്ര സജീവം അല്ലായിയുന്നു.ജീവിതം ബുദ്ധിമുട്ടിയപ്പോൾ ആണ് കേബിൾ ടി വി നടത്തിയത്.അങ്ങനെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്.പിനീടാണ് രണ്ടുപേരും സിനിമയിൽ സജീവം ആയതെന്നും പതിയെ ദുരിതങ്ങൾ മാറിയെന്നും താരം പറഞ്ഞു അതുകൊണ്ട് തന്നെ എന്നും വന്ന വഴി ഓർത്തിരിക്കുന്നുണ്ടെന്നും റിയാസ് ഖാൻ വെളിപ്പെടുത്തി.ഇപ്പോൾ സിനിമയിൽ സജിവമായി തന്നെ താരം ഉണ്ട്. നിരവധി സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്.