in

നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം, സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന ചോദ്യവുമായി ഡബ്ല്യുസിസി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് അഞ്ച് വര്‍ഷം തികയുമ്പോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ്. സാമൂഹിക മാധ്യമങ്ങളിലിട്ട കുറിപ്പിലാണ് സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി വിമര്‍ശനവുമായി രംഗത്തെത്തിയത്. 2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു സംഘടനയുടെ പ്രതികരണം അറിയിച്ചത്. എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്‌തെന്നും സംഘടന ചോദിക്കുന്നു.

WCCയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു? അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു? എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു. അവള്‍ക്കൊപ്പം, അതിജീവിതയ്ക്കൊപ്പം. ഡബ്ല്യുസിസി

Written by admin

‘അമ്പോ !!! ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി’അന്ന ബെൻ’….വല്ലാത്ത മാറ്റം ആയെന്ന് ആരാധകർ.!!

പ്രണയ വിവാഹമായിരുന്നു, പ്രണയം തിരിച്ചറിഞ്ഞപ്പോൾത്തന്നെ വീട്ടിലും പറഞ്ഞിരുന്നു- അപ്പാനി ശരത്തും രേഷ്മയും