മലയാള സിനിമയിൽ ഒരുകാലത്ത് ചിരിച്ച് മലയാളികളുടെ മനസ്സിൽ കയറി ഒരു താരമാണ് കുതിരവട്ടം പപ്പു.തന്റെ അഭിനയം കൊണ്ടും സാഹ്യം കൊണ്ടും മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ പപ്പു ഇന്നും മലയാള സിനിമക്ക് തീരാ നഷ്ടംതന്നെയാണ്, മരിച്ചാലും പപ്പുവിന്റെ ഓരോ കഥാപാത്രവും ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ തന്നെ നിൽക്കുന്നുണ്ട്.ഇപ്പോൾ അച്ചന്റെ പാത പിന്തുടർന്നു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറിയിരികുകയാണ് പപ്പുവിന്റെ മകൻ ബിനു പപ്പു.ആദ്യം ഒരു സഹ സവിധയകൻ ആയിട്ടാണ് ബിനു പപ്പു സിനിമയിലേക്ക് എത്തിയത്.
പിന്നീട് താരത്തിന്റെ ഉള്ളിലെ അഭിനേതാവിനെ തിരിച്ചു അറിഞ്ഞുകൊണ്ട് തന്നെ താരം അഭിനയ രംഗത്തേക്കും എത്തി.ഇതുവരെ നിരവധി സിനിമയിൽ ആണ് ബിനു പപ്പു അഭിനയിച്ചത്.അവസാനമായി താരം അഭിനയിച്ചത് ഓപ്പറേഷൻ ജാവ എന്ന വിജയ ചിത്രത്തിലാണ്. അതിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോൾ പല സിനിമ മേഖലയിലും അച്ഛനെ വിളിക്കുന്നത് പോലെ പപ്പു എന്നാണ് താരത്തെയും വിളിക്കുന്നത് എന്നും പറയുന്നു.ലാലേട്ടനും മമ്മുക്കയുടെ അടുത്ത് സംസാരികുമ്പോഴും ഒരു പ്രത്യേക വാത്സല്യതോട് കുടിയാണ് അവർ എന്നോട് പെരുമാറുന്നത് അതിനുള്ള കാരണം എന്റെ അച്ചനോട് ഉള്ള അവരുടെ സ്നേഹം തന്നെയാണ്.
കൂടതെ ചില അച്ഛന്റെ ഓർമ്മകൾ കൂടി ബിനു പപ്പു പറയുകയുണ്ടായി.അച്ചൻ വീട്ടിൽ വരാൻ വേണ്ടി കാത്തിരിക്കും കാരണം അച്ചന്റെ കൈയിൽ നിന്നു അടി കിട്ടുന്നത് ഒരു സുഖം തന്നെയാണ് കാരണം അടി കിട്ടിയാൽ അച്ഛനോട് എന്ത് വേണെകിലും ചോദിക്കാം അതൊക്കെ വാങ്ങി തീരാറുണ്ടെന്നും ബിനു പറഞ്ഞു.കൂടാതെ സിനിമയിലെ അച്ഛൻ അല്ല വിട്ടിൽ അച്ചന്റെ വേഷം എന്നത് ഒരു കള്ളി മുണ്ട് ഒരു സാധരണ വേഷം തലയിലൊരു തോർത്തും കെട്ടി കുതിരവട്ടം ജംഗ്ഷനിൽ മീൻ വാങ്ങാൻ ഒക്കെ പോവും അത്രയ്ക്കും നല്ലൊരു മനുഷ്യൻ ആയിരുന്നു എന്നും ബിനു പപ്പു പറഞ്ഞു. അച്ഛൻ വിട്ട് പോയാലും ഇന്നും എന്റെ മനസ്സിൽ അച്ഛൻ മായാതെ നില്പുണ്ട് എന്നും ബിനു കൂട്ടിച്ചേർത്തു.