ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രമോഷന്റെ ഇടയ്ക്ക് തെലുങ്ക് താരം ബാലകൃഷ്ണ വേദിയിൽ വച്ച് തള്ളി മാറ്റിയ സംഭവത്തിൽ പ്രതികരണം അറിയിച്ചുകൊണ്ട് നടി അഞ്ജലി. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയായിലാരുന്നു സംഭവം നടന്നത്. വലിയ വിവാദമായി മാറിയതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ബാലകൃഷ്ണ യോട് തനിക്ക് ബഹുമാനം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് താരത്തെ പിന്തുണച്ചായിരുന്നു അഞ്ജലിയുടെ പോസ്റ്റ് വന്നത്. ബാലകൃഷ്ണയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു താരസുന്ദരി എഴുതിയത്.
താനും ബാലകൃഷ്ണയും പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കാറുണ്ട് എന്നും കൂടാതെ വളരെ കാലമായി നല്ല സുഹൃത്തുക്കൾ ആണെന്നും പറയാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം വീണ്ടും ഒരു വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷം അറിയിച്ചുകൊണ്ടായിരുന്നു താരം കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിനൊപ്പം തന്നെ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. ബാലകൃഷ്ണയെ കുറിച്ചുള്ള അഞ്ജലിയുടെ വാക്കുകൾ പലരിലും അത്ഭുതം ഉണ്ടാക്കി. അതേസമയം വേദിയിൽ വച്ച് അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുമ്പോൾ ആയിരുന്നു വിവാഹത്തെ സംഭവം അരങ്ങേറിയത്. അഞ്ജലിയെ ബാലകൃഷ്ണ തള്ളി മാറ്റിയിരുന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്.