in , ,

ഇതാര് മത്സ്യ കന്യകയോ… ബിക്കിനിയിൽ ഞെട്ടിച്ച് അഹാന, ഏറ്റെടുത്ത് ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

മലയാളത്തിലെ പ്രശസ്ത നടിയും ചലച്ചിത്രതാരം കൃഷ്ണകുമാറിന്റെ മൂത്ത മകളുമായ അഹാന കൃഷ്ണയെ അറിയാത്തവരായി ആരും തന്നെ കാണില്ല. 2014 പ്രദർശനത്തിനെത്തിയ ഞാൻസ്റ്റീവ് ലുപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ആഹാന കൃഷ്ണൻ.

പിന്നിട് മൂന്ന് വർഷങ്ങൾക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായ അഭിനയിച്ച താരത്തിന് പിന്നീട് മലയാളത്തിൽ നിരവധി അവസരങ്ങളാണ് ലഭിച്ചത്. കിട്ടിയ കഥാപാത്രങ്ങളെയൊക്കെ ഒന്നിനൊന്ന് മികച്ചതാക്കി ക്യാമറയ്ക്കു മുന്നിൽ എത്തിക്കാൻ എന്നും അഹാന ശ്രമിച്ചിട്ടുമുണ്ട്.

താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് നിമിഷനേരം കൊണ്ടാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.താരത്തെ പോലെ തന്നെ സഹോദരിമാരും സമൂഹമാധ്യമങ്ങളിൽ സജീവമാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ആഹാന സംവിധായികയുടെ മേലങ്കി എടുത്തണിഞ്ഞ തോന്നൽ എന്ന മ്യൂസിക്കൽ ആൽബം വളരെ പെട്ടെന്ന് തന്നെയാണ് സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും വൈറൽ ആയി മാറിയത്. ഗോവിന്ദ് വസന്ത സംഗീതം നിർവഹിച്ച ആൽബത്തിൽ നിമിഷ് രവി യായിരുന്നു ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ആറുമാസത്തോളം തൻറെ മനസ്സിൽ ഉണ്ടായിരുന്നു സ്വപ്നമാണ് തോന്നൽ എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ പുറത്ത് വന്നതെന്ന് അഹാന പറഞ്ഞിരുന്നു. കൃഷ്ണകുമാറിന് പിന്നാലെയാണ് മൂത്തമകളായ അഹാനയും അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. താരത്തിന് തൊട്ടുപിന്നാലെ ഹൻസിക കൃഷ്ണയും എല്ലാം ബിഗ് സ്ക്രീനിൽ തിളങ്ങിയ വരും ആണ്.

ദിയ കൃഷ്ണയും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധു കൃഷ്ണയും യൂട്യൂബ് ചാനലിൽ സജീവമാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ള ഏക കുടുംബം എന്നാണ് കൃഷ്ണകുമാറിന്റെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. പലപ്പോഴും ട്രോളുകളിലും പ്രത്യക്ഷപ്പെടാറുള്ള കുടുംബവും കൃഷ്ണകുമാറിന്റെ തന്നെയായിരിക്കും.

താരത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമാണ്. പതിനെട്ടാംപടി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ അഹാന തിളങ്ങിയിരുന്നു. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് അഹാന. സഹോദരിമാർക്ക് ഒപ്പം യാത്രകൾ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുവാൻ താരത്തിന് യാതൊരു മടിയുമില്ല.

രണ്ടുവർഷം മുമ്പ് ഉപേക്ഷിച്ച് എൻറെ ഹൃദയത്തിൻറെ ഭാഗം തിരഞ്ഞ് ഈ സ്വർഗ്ഗത്തിൽ വീണ്ടും എത്തിയിരിക്കുന്നു. അവിടമാണ് മാലിദ്വീപ്… എന്ന അടിക്കുറിപ്പോടെ കൂടിയുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ചെട്ടിനാട് കൊട്ടാരം, മഹാബലിപുരം, ഫാമുകൾ തുടങ്ങിയിടങ്ങളിൽ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ നേരത്തെ താരം പങ്കുവെച്ചിരുന്നു.ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പിടികിട്ടാപ്പുള്ളി ആണ് താരം അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം.

Written by Editor 1

പൃഥ്വിരാജിന്റെ നായികയാവണം, ഐറ്റം ഡാൻസ് ചെയ്യണം; മിനി റിച്ചാർഡിന്റെ മോഹങ്ങൾ ഇങ്ങനെ

അഞ്ജലിയും ഭാര്യ ഷഫ്നയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം എന്ന് തുറന്നു പറഞ്ഞ് പ്രേക്ഷകരുടെ ശിവേട്ടൻ