നടി സുകന്യയെ അറിയാത്തവരായി ആരുമില്ല. മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന, എക്കാലത്തേയും എവര്‍ ഗ്രീന്‍ നായികമാരുടെ പട്ടികയില്‍ മുന്‍ പന്തിയില്‍ തന്നെയുള്ള സുന്ദരിയാണ് നടി സുകന്യ. നിരവധി മികച്ച കഥാപാത്രങ്ങളും സൂപ്പര്‍ ഹിറ്റ് സിനിമകളും സമ്മാനിച്ചിട്ടുള്ള സുകന്യയ്ക്ക് ആരാധകരും ഏറെയായിരുന്നു. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ സുകന്യ മലയാളമടക്കം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങാന്‍ കഴിഞ്ഞിരുന്നു.
കണ്ടാല്‍ മലയാളി അല്ലെന്ന് ആരും പറയില്ല. തമിഴ്‌നാട് സ്വദേശിനി ആയിട്ടും മലയാളിത്തമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സുകന്യയ്ക്ക് കഴിഞ്ഞിരുന്നു. 1992 ല്‍ ഐ. വി ശശി ഒരുക്കിയ അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ പിന്നീട് കാണാക്കിനാവ്, രക്ത സാക്ഷികള്‍ സിന്ദാബാദ്, തൂവല്‍ കൊട്ടാരം, ചന്ദ്രലേഖ, സാഗരം സാക്ഷി, അമ്മ അമ്മായി അമ്മ, ഉടയോന്‍ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പിന് ശേഷം ഇപ്പോള്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സുകന്യ. അതേ സമയം നടിയുടെ സ്വകാര്യ ജിവിതം പരാജയമായിരുന്നു. 2002 ല്‍ വിവാഹതയായ നടി 2003 ല്‍ തന്നെ വിവാഹ മോചിതയായിരുന്നു. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ് നടി. നൃത്തരംഗത്തും ടിവി ഷോകളിലും എല്ലാം ഇപ്പോഴും സജീവമായി നടി 2019 വരെ തമിഴ് സിനിമകളിലും സജീവമായിരുന്നു.
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, റഹ്മാന്‍, മുകേഷ് തുടങ്ങിയവരുടെ നായികയായി ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി കൂടിയാണ് സുകന്യ. 1991 ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ അഭിനയ ജീവിത ത്തിലെ ആദ്യ സിനിമ. കൃഷ്ണവേണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്ത സാഗരം സാക്ഷിയില്‍ മമ്മൂട്ടിയുടെ ഭാര്യയായാണ് സുകന്യ വേഷമിട്ടത്. മമ്മൂട്ടിക്ക് ഒപ്പമുള്ള ആദ്യ സിനിമയായിരുന്നു ഇത്.
ജയറാമും മഞ്ജു വാര്യരുമെല്ലാം തകര്‍ത്ത് അഭിനയിച്ച തൂവല്‍ക്കൊട്ടാരത്തില്‍ ജയറാമിന്റെ നായികയായാണ് സുകന്യ അഭിനയിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയായിരുന്നു അത്.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചന്ദ്രലേഖയിലൂടെയാണ് സുകന്യ മോഹന്‍ലാലിനൊപ്പം ബിഗ്സ്‌ക്രീനില്‍ അഭിനയിച്ചത്. നായികയല്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു താരത്തിന് ആയ സിനിമയില്‍ ലഭിച്ചത്.
പിന്നീട് രക്തസാക്ഷികല്‍ സിന്ദാബാദ്, ഉടയോന്‍, ഇന്നത്തെ ചിന്താ വിഷയം എന്നീ സിനിമകളിലും മോഹന്‍ലാലിന് ഒപ്പം ശ്രദ്ദേയമായ വേഷങ്ങളില്‍ സുകന്യ എത്തി. പ്രിയദര്‍ശന്‍ ചിത്രമായ ആമയും മുയലും ആയിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും അവസാന മലയാള ചിത്രം.