മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ ദൃശ്യം എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയായ നടിയാണ് അന്‍സിബ ഹസന്‍. മോഹന്‍ലാലിന്റെ മൂത്തമകളായിട്ടായിരുന്നു അന്‍സിബ ദൃശ്യത്തില്‍ അഭിനയിച്ചത്. ദൃശ്യത്തിന് മുമ്പ് ചില തമിഴ് സിനിമകളിലും അന്‍സിബ അഭിനയിച്ചിരുന്നു.
നടിയായി മാത്രമല്ല അവതാരികയായും അന്‍സിബ തിളങ്ങിയിട്ടുണ്ട്. ദൃശ്യത്തിന് ശേഷം വിശ്വാസം അതല്ലേ എല്ലാം, പരീത് പണ്ടാരി തുടങ്ങിയ സിനിമകളിലും അന്‍സിബ അഭിനയിച്ചിരുന്നു. അന്‍സിബ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ സിബിഐ 5 ദി ബ്രെയിനാണ്.
മമ്മൂട്ടിക്കൊപ്പം അന്‍സിബ ചെയ്യുന്ന ആദ്യത്തെ സിനിമ കൂടിയായിരുന്നു സിബിഐ 5. സിബിഐ ഉദ്യോ?ഗസ്ഥയുടെ വേഷമാണ് ചിത്രത്തില്‍ അന്‍സിബയ്ക്കുള്ളത്. സിനിമ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അന്‍സിബ പങ്കുവെച്ചു. ഒപ്പം സൈബര്‍ ബുള്ളിയിങ് നേരിട്ടതിനെ കുറിച്ചും അന്‍സിബ വെളിപ്പെടുത്തി.
‘സിബിഐ 5 എനിക്ക് വലിയ സന്തോഷം നല്‍കിയ സിനിമയായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നു… സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ പറ്റുന്നുവെന്നതെല്ലാം വലിയ സന്തോഷമാണ്.’ ‘ലാല്‍ സാറിനൊപ്പം ദൃശ്യം ചെയ്തതും ജീവിതത്തില്‍ കിട്ടിയ ഭാഗ്യമാണ്. രണ്ടുപേരും അഭിനയിക്കുകയല്ല ആക്ഷന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കുന്ന അഭിനേതാക്കളാണ്. മാത്രമല്ല നെടുനീളന്‍ ഡയലോ?ഗ് നമ്മള്‍ മണിക്കൂറുകളോളം എടുത്ത് പഠിച്ചിട്ടും ആക്ഷന്‍ പറഞ്ഞ് കഴിയുമ്പോള്‍ തെറ്റിക്കും.’
‘എന്നാല്‍ ലാല്‍ സാറും മമ്മൂക്കയും ചിട്ടി റോബോയെപ്പോലെയാണ് നിമിഷ നേരം കൊണ്ട് മനപാഠമാക്കും. അവര്‍ രണ്ടുപേരും സെറ്റില്‍ നല്ല ഫണ്ണമാണ്. സിബിഐ ഷൂട്ടിങ് സമയത്ത് ഒരിക്കല്‍ മമ്മൂക്ക് മട്ടന്‍ ബിരിയാണി കൊണ്ടുവന്നിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി മട്ടന്‍ ബിരിയാണി കഴിച്ചത്.
‘എന്നെ അധികം ആരും ട്രോളാന്‍ ഉപയോഗിച്ച് കണ്ടിട്ടില്ല. പക്ഷെ സോഷ്യല്‍മീഡിയ സജീവമാകുന്ന കാലത്ത് ഞാനായിരുന്നു ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ് നേരിട്ട വ്യക്തി. എവിടെ നോക്കിയാലും ഞാനായിരുന്നു. ഞാനാണെങ്കില്‍ പക്ക ഒരു വില്ലേജില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയാണ്.’
‘ഓടുന്നതിന്റെയും ചാടുന്നതിന്റെയും എല്ലാം വീഡിയോയും ഫോട്ടോയും എടുത്ത് സൂം ചെയ്താണ് എനിക്കെതിരെ സൗബര്‍ ബുള്ളിയിങ് നടത്തിയിരുന്നത്. പിന്നെ പുതിയ കുട്ടികള്‍ വന്നപ്പോള്‍ എന്നെ ഉപേക്ഷിച്ച് അവര്‍ക്ക് നേരെയായി സൈബര്‍ ബുള്ളിയിങ് നടത്തുന്നവരുടെ ആക്രമണം.’ ‘യുട്യൂബിലോ മറ്റോ അന്‍സിബ എന്ന് അടിക്കുമ്പോള്‍ ‘അന്‍സിബ ഹോട്ട്’ തുടങ്ങിയ ടാഗുകള്‍ വരുന്നത് തുടക്കത്തില്‍ എന്നെ വേദനിപ്പിച്ചിരുന്നു.
പിന്നെ അത്തരം കാര്യങ്ങളോ കമന്റുകളോ ഞാന്‍ വായിക്കാതെയായി.’ ‘ഒരു പരിപാടി ലൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. അന്ന് ഞാന്‍ വളരെ അധികം സങ്കടപ്പെട്ടു. ഞാന്‍ ഒരു ഷോ ഹോസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് ഗസ്റ്റായി വന്നത് തമിഴ് നടന്‍ ആര്യയാണ്.
‘ ‘ആര്യയ്ക്കൊപ്പം ഒരു ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ശരീരത്തിന്റെ ഇന്ന ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് ഒരാള്‍ കമന്റിട്ടു. എനിക്കറിയാം ആ കമന്റ് ആര്യയും കാണുന്നുണ്ടെന്ന്. ഞാന്‍ വല്ലാതെയായിപ്പോയി. എങ്ങിനെയോ ആ ഷോ വൈന്റ് അപ് ചെയ്തു.’
‘ഷോ കഴിഞ്ഞ് ഞാന്‍ മാറി ഇരുന്ന് വിഷമിക്കുന്നത് കണ്ടപ്പോള്‍ ക്രൂ മൊത്തം വന്നു. എന്താ പ്രശ്നം എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ എല്ലാവരും ചേര്‍ന്ന്അ കമന്റിട്ടയാളെ തപ്പി.’ ‘നോക്കുമ്പോള്‍ ഒറിജിനല്‍ ഐഡിയില്‍ നിന്ന് തന്നെയാണ് അയാള്‍ കമന്റ് ഇട്ടിരിക്കുന്നത്. അക്കൗണ്ടില്‍ മൊബൈല്‍ നമ്പറുമുണ്ടായിരുന്നു അപ്പോള്‍ തന്നെ അയാളെ വിളിച്ചു. ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.’
‘ചേച്ചീ ചേച്ചിയുടെ ഭര്‍ത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു…. എന്താ വേണ്ടതെന്ന് ചോദിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അയാള്‍ പറഞ്ഞ വാക്ക് ഞാന്‍ പരസ്യമായി ഉപയോഗിക്കുന്നത്. കൂടെ ഉണ്ടായിരുന്ന ക്രൂ മുഴുവന്‍ സപ്പോര്‍ട്ട് ചെയ്തു.’ ‘അയാളുടെ ഭാര്യയെ വേദനിപ്പിക്കണമെന്ന് ഞാന്‍ കരുതിയിരുന്നില്ല.
ഞാനത് പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ വല്ലാതെയായി. പക്ഷെ ഭാര്യയും അവര്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ആ കുട്ടിയും അയാളുട അടുത്ത് സേഫ് അല്ലെന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ച് പറഞ്ഞതെന്നും നടി വെളിപ്പെടുത്തി.