നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് പാർവതി തിരുവോത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് ശേഷം അഭിനയ രംഗത്തു നിന്നും ഒരു താൽക്കാലിക ഇടവേള എടുത്ത പാർവ്വതിയുടെ രണ്ടാം തിരിച്ചുവരവ്
വൻ ശക്തമായ കഥാപാത്രങ്ങളിലൂടെ തന്നെയായിരുന്നു. അതിൽ എടുത്തു പറയേണ്ടത് എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിലെ കാഞ്ചന മാലയുടെ കഥാപാത്രമാണ്. അഭിനേത്രി എന്നതിലുപരി നല്ലൊരു ഭരതനാട്യം നർത്തകി കൂടിയായ പാർവതി ടെലിവിഷൻ അവതാരിക ആയിട്ടാണ് തൻറെ കരിയറിന് തുടക്കമിടുന്നത്. അവതാരിക ആയിരിക്കുമ്പോഴാണ് ഔട്ട് ഓഫ് സിലബസ് എന്ന 2006 പുറത്തിറങ്ങിയ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്.
ആ വർഷം തന്നെയാണ് നോട്ട്ബുക്ക് എന്ന ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തത്. പാർവ്വതി ആദ്യമായി പ്രധാന നായിക വേഷം കൈകാര്യം ചെയ്യുന്നത് 2007 പുറത്തിറങ്ങിയ കന്നട ചിത്രമായ മിലാനയിലാണ്. പുനിത് രാജ് കുമാർ നായകനായ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയതോടെ ചിത്രത്തിലെ താരത്തിന്റെ അഭിനയം പ്രേക്ഷകരുടെ പ്രശംസയ്ക്ക് ഒപ്പം ഉയരുകയായിരുന്നു. തുടർന്ന് ആ വർഷം തന്നെ സിബി മലയിൽ, മോഹൻലാൽ ചിത്രമായ ഫ്ലാഷിൽ താരം പ്രത്യക്ഷപ്പെട്ടു.
2008 ൽ അഭിനയിച്ച തമിഴ് ചിത്രത്തിലെ പാർവ്വതിയുടെ അഭിനയം നിരൂപക പ്രശംസ നേടുകയും ആ വർഷത്തെ മികച്ച തമിഴ് നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കുവാൻ വഴിയൊരുക്കുകയും ചെയ്തു. മികച്ച പുതുമുഖ നടിക്കുള്ള അവാർഡും ഈ സിനിമയിലൂടെ പാർവതി നേടിയെടുക്കുകയും ചെയ്തു. 2011 പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലെ തമിഴ് അഭയാർത്ഥിയായ കഥാപാത്രത്തിലൂടെ മലയാളസിനിമയിൽ പാർവതി വീണ്ടും ശ്രദ്ധേയ ആവുകയായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത 2014 റിലീസ് ആയ ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലെ സേറ എന്ന കഥാപാത്രം ആളുകൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ആ വർഷത്തെ മികച്ച സപ്പോർട്ടിംഗ് ആക്ടറെസിനുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.
മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ പറഞ്ഞ 2015 പുറത്തിറങ്ങിയ എന്ന് നിൻറെ മൊയ്തീൻ, അതേ വർഷം തന്നെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായി എത്തിയ ചാർലി എന്നിവ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് നേടി കൊടുക്കുകയുണ്ടായി. 2017 ഇറങ്ങിയ ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയം ഐ എഫ് ഐ ബെസ്റ്റ് ആക്ടർ അവാർഡ് ഫീമെയിൽ നേടിക്കൊടുത്തു. വലിയ വിജയമായി തീർന്ന ടേക്ക് ഓഫ് ഇന്ത്യൻ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് പാർവ്വതിയുടെ പേര് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
സിനിമയ്ക്ക് പുറത്തുള്ള ഇടപെടലുകൾ കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചു വെക്കാനും പാർവ്വതി മറന്നിട്ടില്ല.സിനിമയിലെ വനിതാ കൂട്ടായ്മയിലെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് പാർവതി. എന്നാൽ ഇപ്പോൾ താരത്തിന്റെ ചില പുതിയ ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. വർക്കൗറ്റിന്റെയും യോഗയുടെയും ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമൻറ്മായി രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രമാണ് പാർവതിയുടെ അവസാനം പുറത്തിറങ്ങിയത്.