കഴിഞ്ഞദിവസം മലയാളികളുടെയും പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടിയായ നയൻതാര നായികയായി എത്തിയ അന്നപൂർണ്ണി എന്ന ചിത്രം നെറ്റ്ഫ്ലിക്സ് നീക്കം ചെയ്തിരുന്നു. ചിത്രത്തിലെ ഒരു പരാമർശമാണ് വളരെയധികം വിവാദമായി മാറിയത് എന്നാണ് പറയപ്പെടുന്നത് രാമനും സീതയും മാംസം കഴിച്ചു എന്ന ചിത്രത്തിന്റെ ഒരു ഭാഗത്തിൽ കഥാപാത്രം പറയുന്നുണ്ട് തുടർന്ന് പല ഹിന്ദുമത വിശ്വാസികളിലും അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ് ചെയ്തത് എന്ന് മനസ്സിലാക്കാൻ സാധിക്കുകയായിരുന്നു ഇതിനെ തുടർന്ന് വലിയ തോതിലുള്ള പ്രക്ഷോഭങ്ങളും നടന്നു ഈ സാഹചര്യത്തിലാണ് ചിത്രം നെറ്റ്ഫ്ലിക്സ് പിൻ വലിക്കാൻ തയ്യാറായത്
ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് നടിയായ പാർവതി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് ഈ ചിത്രത്തെ കുറിച്ചുള്ള കാര്യത്തിൽ പാർവതി പ്രതികരിച്ചിരിക്കുന്നത് സിനിമ ഇത്തരത്തിൽ സെൻസറിംഗിന് വിധേയമാകുമ്പോൾ ശ്വസിക്കാൻ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലമുണ്ടായിരിക്കും എന്നുകൂടി തന്റെ instagram സ്റ്റോറിയിലൂടെ പാർവതി പറയുന്നുണ്ട്. പാർവതിയുടെ ഈ ഒരു പ്രതികരണത്തിന് മികച്ച രീതിയിൽ ഉള്ള സ്വീകാര്യതയാണ് ആളുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് പാർവതി പറയുന്നത് 100% ശരിയാണെന്നാണ് പലരും പറയുന്നത്. പണ്ടുകാലങ്ങളിൽ സിനിമയെ ഇത്തരത്തിൽ പോസ്റ്റുമോർട്ടം ചെയ്യുന്ന ഒരു രീതി ഉണ്ടായിരുന്നില്ല
ഇത്തരത്തിൽ സെൻസറിന് വിധേയമാകുന്നത് വലിയ വേദന തന്നെയാണ് പല സിനിമകൾക്കും നൽകുന്നത് എന്നാണ് ഇപ്പോൾ നിരവധി ആളുകൾ പറയുന്നത്. ഒരുപാട് ആളുകളാണ് ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്നും പലരും പറയുന്നത് പാർവതിയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നുണ്ട് എന്നും പാർവതി പറഞ്ഞതുപോലെ ഇത് വളരെ അപകടകരമായ ഒരു സാഹചര്യമാണ് എന്നും പലരും പറയുന്നു. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് പാർവതി പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ പാർവതിക്ക് സാധിച്ചിരുന്നു പലപ്പോഴും ഇത്തരത്തിലുള്ള ചില തുറന്നുപറച്ചിലുകൾ ആണ് നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് എന്ന് പറയുന്നതാണ് സത്യം പല കാര്യങ്ങളെ കുറിച്ചും തുറന്നു പറയാനുള്ള നടിയുടെ താല്പര്യം പലർക്കും അംഗീകരിക്കാൻ സാധിക്കുന്നത് ആയിരുന്നില്ല