in

പഠിക്കുമ്പോള്‍ സ്‌കൂള്‍ നാടകങ്ങളില്‍ ഹിപ്പൊപ്പൊട്ടാമസിന്റെയും ആനയുടെയും വേഷമാണ് തനിക്ക് എനിക്ക് തരുന്നത്: നേരിട്ട പരിഹാസങ്ങളെ കുറിച്ച് രേവതി സുരേഷ്‌കുമാര്‍

മലയാള നടിമാര്‍ ബോഡി ഷെയ്മിങ്ങിന് ഇരയാകുന്നത് ആദ്യ സംഭവമല്ല. പ്രത്യേകമിച്ച് ഒരുകാലത്ത് സിനിമയില്‍ തിളങ്ങുകയും, പിന്നീട് കുടുംബ ജീവിതത്തിലേയ്ക്കും മറ്റ് മേഖലകളിലേയ്ക്കും ചേക്കേറുകയും ചെയ്ത മുന്‍ കാല നായികമാര്‍ തങ്ങളുടെ നിലവിലെ ജീവിത സാഹചര്യത്തിന്റെ പേരിലും ശരീര പ്രകൃതിയുടെ പേരിലും സമൂഹ മാധ്യമങ്ങളിലെ സൈബര്‍ അറ്റാക്കുകള്‍ക്ക് ഇരയാകാറുണ്ട്. ഇത്തരത്തില്‍, ശരീരത്തിന്റെ വണ്ണത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും ബോഡി ഷെയ്മിങിന് ഇരയായ താരമാണ് രേവതി സുരേഷ്.

കാശ്മീരം എന്ന സിനിമയില്‍ ബാല താരാമായണ് രേവതി സുരേഷ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലെ മുന്‍കാല സൂപ്പര്‍നായിക നടി മേനകയുടേയും നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റേയും മകളും നടി കീര്‍ത്തി സുരേഷിന്റെ സഹോദരിയുമാണ് രേവതി സുരേഷ്.സുരേഷ് ഗോപി നായകനായ ഹിറ്റ് ചിത്രം കാശ്മീരത്തിലൂടെ ആണ് രേവതി തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സംവിധായക ആകണമെന്ന മോഹവുമായി സിനിമയുടെ അണിയറ രംഗത്ത് സജീവമായി. സുരേഷ് കുമാര്‍ തന്റെ സിനിമാ നിര്‍മ്മാണ കമ്പനിക്ക് നല്‍കിയിരിക്കുന്നത് രേവതിയുടെ പേരാണ്. രേവതി കലാമന്ദിര്‍ എന്നാണ് പ്രൊഡക്ഷന്‍ ഹൗസിന്റെ പേര്.

സംവിധായകന്‍ പ്രിയ ദര്‍ശന് ഒപ്പം അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോലി ചെയ്ത പരിചയ സമ്പത്തുമായാണ് രേവതി സിനിമാ ലോകത്ത് സജീവമാകാന്‍ ഒരുങ്ങുന്നത്. ഒരു സ്വതന്ത്ര സംവിധായിക ആകുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലാണ് താരം. തന്റെ ശരീര പ്രകൃതിയുടെ കാരണത്താല്‍ പൊതു സമൂഹത്തില്‍ പോലും ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് രേവതി. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ നാടകങ്ങളില്‍ ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമാണ് തനിക്ക് കിട്ടിയിരുന്നത്, തന്നെ നായികയാക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരുന്ന. ക്ലാസിലെ മെലിഞ്ഞ കുട്ടിയായിരിക്കും മിക്കപ്പോഴും നായികയാവുന്നത്. എന്തുകൊണ്ട് തനിക്ക് നായിക ആയിക്കൂടാ എന്ന് ചിന്തിച്ചിരുന്നു. അത്തരം കുഞ്ഞുസങ്കടങ്ങള്‍ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്. പ്ലസ് സൈസ് ഉള്ള സമയത്ത് രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ നൃത്തം ചെയ്ത ആളാണ് താനെന്നും അപ്പോഴും ആളുകള്‍ പരിഹസിച്ചിരുന്നുവെന്നും രേവതി പറയുന്നു.

തടിയുടെ പേരില്‍ കൗമാരക്കാലത്ത് കേട്ട പല കമന്റുകളും തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കി ഇരുന്നുവെന്നും അവര്‍ പറയുന്നു. അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരാണല്ലോ, നീ എന്താ ഇങ്ങനെ ആയത് എന്ന് ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച് ഒരാള്‍ ചോദിച്ചു വലിയ വിഷമം തോന്നി. ഫോട്ടോ എടുക്കാന്‍ പോലും ഞാന്‍ ആരെയും അനുവദിച്ചിരുന്നില്ല, രേവതി പറഞ്ഞു.

Written by Editor 2

യോഗയും, വർക്ഔട്ടുമായി പ്രിയ നടി പാർവതി… ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിക്കാം…

മീരയുടെ ചെറുപ്പം നിലനിര്‍ത്തുന്ന ആ രഹസ്യം ഇപ്പോള്‍ ഒരു പരസ്യമാണ് ; ടിപ്സ് പങ്കു വച്ച് താരം : വീഡിയോ ഏറ്റെടുത്ത് ആരാധകര്‍