in

അമ്മ മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകനോട് ഞാൻ പറഞ്ഞിട്ടില്ല, പക്ഷേ: വെളിപ്പെടുത്തലുമായി നടി സുനിത

ഒരുകാലത്തു മലയാളികളുടെ പ്രിയ നടിയായിരുന്നു സുനിത. 1986 മുതല്‍ 1996 വരെ ദക്ഷിണേന്ത്യയില്‍ നിര്‍മ്മിച്ച സിനിമകളിലെ വേഷങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യന്‍ നടി കൂടിയാണ് സുനിത. ആന്ധ്രാപ്രദേശില്‍ വേണുഗോപാല്‍ ശിവരാമകൃഷ്ണന്റേയും ഭുവാനയുടേയും മകളായി ജനിച്ചു . 1996 ല്‍ ആന്ധ്രപ്രദേശി സ്വദേശിയായ രാജിനെ വിവാഹം കഴിച്ച സുനിതയ്ക്ക് 1998 ല്‍ ജനിച്ച ശശാങ്ക് എന്ന മകനുണ്ട്. സുനിത ഇപ്പോള്‍ അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു. ഇടയ്ക്ക് നടിയുടെ ചിത്രങ്ങളൊക്കെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എവിടെയായിരുന്നു, എന്നൊക്കെ പറഞ്ഞു പുതിയ ലുക്കിനെയും ജീവിതത്തിനെയും പറ്റി ചോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

സിനിമയില്‍ ഇല്ല എന്ന് മാത്രമേ ഉള്ളു താരം ഡാന്‍സില്‍ ഇപ്പോഴും സജ്ജീവമാണ്. അമ്മ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് താന്‍ മകനോട് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് സുനിത പറയുന്നു. എന്നാല്‍ അവന്റെ കൂട്ടുകാരില്‍ നിന്ന് അറിഞ്ഞു. ആ കൂട്ടുകാരന്‍ അറിഞ്ഞത് അയാളുടെ മാതാപിതാക്കളില്‍ നിന്നാണ്. അവന്‍ ചോദിച്ചപ്പോള്‍ രാജ് അതേ എന്ന് പറഞ്ഞു. അത്ഭുതത്തില്‍ കണ്ണുകള്‍ വിടര്‍ന്നു. ആ സമയത്ത് അവന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അവന് അങ്ങനെ ഒരു തോന്നലില്ല. ഇന്ത്യയില്‍ എത്തി ആളുകള്‍ സ്‌നേഹത്തോടെ അടുത്ത് വന്ന് ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവന് നാണമായിരുന്നു. താന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്ന് ചിരിയോടെ അവന്‍ പറയുമായിരുന്നു. മകന്‍ ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ലോ വിദ്യാര്‍ഥിയാണെന്നും സുനിത പറയുന്നു.

അമേരിക്കന്‍ ഐക്യനാടുകള്‍ ആസ്ഥാനമായുള്ള നൃത്താഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി സുനിത ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 1986 ല്‍ മുക്ത എസ്. സുന്ദര്‍ സംവിധാനം ചെയ്ത കൊടൈ മഴൈ എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചു. തമിഴില്‍ ഈ ചിത്രത്തിന്റെ പേരിലും നടി അറിയപ്പെടുന്നുണ്ട്. തമിഴ്നാട്ടില്‍ കൊടൈ മഴൈ വിദ്യ, വിദ്യശ്രീ എന്നാണ് താരം അറിയപ്പെടുന്നത്. ഇളയരാജയുടെ സംഗീതത്തില്‍ രജനീകാന്ത്, പ്രസാദ്, ലക്ഷ്മി, വിജയകാന്ത് അഭിനയിച്ച പൊന്‍മന സെല്‍വന്‍ എന്നിവരാണ് പി വാസു സംവിധാനം ചെയ്യുന്നത്. അറിയപ്പെടുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകിയാണ് കൊടൈ മജായ് വിദ്യ, വിദ്യശ്രീ എന്നറിയപ്പെടുന്ന സുനിത.

ഭരത നാട്യം നൃത്തത്തില്‍ പരിശീലനം നേടി. 3-ാം വയസ്സില്‍ നൃത്തം ചെയ്യാന്‍ തുടങ്ങിയ അവര്‍ 11-ാം വയസ്സില്‍ അരങ്ങേറ്റം ചെയ്തു. ”ഗുരുകുല്‍” എന്ന പഴയ പാരമ്പര്യം അനുഭവിക്കാനുള്ള പദവി അവര്‍ക്ക് ലഭിച്ചു. പത്മശ്രീ വാഴുവൂര്‍ രാമയ്യ പിള്ളയില്‍ നിന്നും മകന്‍ കലൈമമാണി വാഴുവൂര്‍ ആര്‍. സമാരാജില്‍ നിന്നും ഭരതനാട്യത്തിന്റെ വാഴുവൂര്‍ രീതിയില്‍ പരിശീലനം നേടി. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, വിനീത് തുടങ്ങിയവര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള നിരവധി സ്റ്റേജ് ഷോകളില്‍ അവര്‍ നൃത്തം ചെയ്തിട്ടുണ്ട്. പ്രമുഖ അഭിനേതാക്കളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജഗദീഷ്, ജയറാം, സുരേഷ് ഗോപി, അംബരീഷ്, അനന്ത് നാഗ്, ശിവരാജ് കുമാര്‍, രാഘവേന്ദ്ര രാജ്കുമാര്‍ തുടങ്ങി നിരവധി താരങ്ങളുമായി ഒരുമിച്ച് പല വേഷങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്.

സാജന്‍ സംവിധാനം ചെയ്ത പ്രതാപ് പോത്തന്‍, അംബിക , ഗീത തുടങ്ങിയവര്‍ അഭിനയിച്ച നിറഭേദങ്ങള്‍, രാജസേനന്‍ സംവിധാനം ചെയ്ത രതീഷും സരിതയും അഭിനയിച്ച കണികാണും നേരം, മൃഗയ, തുടങ്ങിയ മലയാള സിനിമകളില്‍ തകര്‍ത്ത് അഭിനയിച്ച നടിയാണ് സുനിത. കാര്‍ത്തിക എന്ന കഥാപാത്രമായി ഗജകേസരി യോഗമെന്ന സിനിമയിലും, നീലഗിരിയിലും, സന്ധ്യ ചെറിയാന്‍ എന്ന വേഷത്തില്‍ മിമിക്‌സ് പരേഡ്, ജോര്‍ജ്കുട്ടി c/o ജോര്‍ജുകുട്ടി, പൂച്ചക്കാര് മണികെട്ടും, കളിവീട് അങ്ങനെ നിരവധി സിനിമകളില്‍ താരം തിളങ്ങി. പൂക്കാലം വരവായി എന്ന സിനിമയിലെ തുളസി എന്ന കഥാപാത്രം ഏറെ ശ്രദ്ധമായതാണ്. മമ്മൂക്ക ചിത്രമായ വാത്സല്യത്തില്‍ സുധ എന്ന കഥാപാത്രവും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്നത് തന്നെയാണ്. 1991 ല്‍ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു കാസര്‍കോഡ് കാദര്‍ഭായ്. ഈ രണ്ട് സിനിമകളിലും നടി ചെയ്തത് സന്ധ്യ ചെറിയാന്‍ എന്ന വേഷമാണ്. ഈ വേഷം തന്നെയാണ് ആരാധകര്‍ക്ക് ഇടയില്‍ ഇന്നും നടിയെ പിടിച്ചു നിര്‍ത്തുന്നത്. 1996 ല്‍ കളിവീടാണു നടി അവസാനമായി അഭിനയിച്ച മലയാള ചിത്രം. അതേ വര്‍ഷമാണ് നടി അവസാനമായി അഭിനയിച്ച തമിഴ് സിനിമ ഓം ശ്രാവണ ഭവയും. പിന്നീട് നടിയെ പ്രേക്ഷകര്‍ കണ്ടിട്ടില്ല. ഇതേ വര്‍ഷമായിരുന്നു നടിയുടെ വിവാഹവും.

Written by Editor 3

ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്, മുസ്ലീമായത് എന്റെ ഇഷ്ടത്തിനാണ്, വേറെ ആരും പറഞ്ഞിട്ടില്ല ആ മതത്തിനോടൊരു ഇഷ്ടമുണ്ടായിരുന്നു: സുഹാന ബഷീർ

യോഗയും, വർക്ഔട്ടുമായി പ്രിയ നടി പാർവതി… ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിക്കാം…