ടെലിവിഷൻ മേഖലയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത അഭിനേത്രി ആണ് ശ്രീനിധി സുദർശൻ. 7 സി എന്ന ജനപ്രിയ മിനിസ്ക്രീൻ പരമ്പരയിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ ശ്രീനിധി, പിന്നീട് വീട് തമിഴ് മിനിസ്ക്രീനിലെ ഒരു അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. തൻറെ ആദ്യത്തെ അഭിനയ സംരംഭം ആണെന്ന് മനസ്സിലാകാത്ത രീതിയിൽ വളരെ മികച്ചതായി ആ വേഷത്തെ കൈകാര്യം ചെയ്ത ശ്രീനിധി തമിഴ് മിനിസ്ക്രീൻ ലോകത്ത് ശ്രദ്ധേയ ആവുകയായിരുന്നു. അത്ര മികവോടെയാണ് താരം തനിക്ക് ലഭിച്ച വേഷത്തെ മനോഹരമാക്കിയത്.
വിദ്യാഭ്യാസരംഗത്തും താരം മിന്നി തിളങ്ങി നിൽക്കുന്നുണ്ട്. ചെന്നൈ വി ഐ ടി യിൽ നിന്നാണ് താരം തൻ്റെ പഠനം പൂർത്തീകരിച്ചത്. തനിക്ക് ലഭിച്ച വേഷങ്ങളെല്ലാം മികവോടെ അഭിനയിക്കുന്ന ഈ താരം വിദ്യാഭ്യാസ മേഖലയിലും കൈയ്യടി നേടുന്നു. യാരടി നീ മോഹിനി, പകൽ നിലാവ്, റോമാപുരി പാണ്ഡ്യൻ തുടങ്ങി നിരവധി പ്രശസ്ത ടെലിവിഷൻ സീരിയലിലും അഭിനയിച്ച താരം, പല മികച്ച സംവിധായകർക്കൊപ്പം അഭിനേതാക്കൾക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ചൈത്ര റെഡ്ഡി, ഫാത്തിമ ബാബു, നച്ചതിര, അരവിന്ദ് ഖത്താരെ, മഹിമ ദേവി തുടങ്ങി പ്രഗത്ഭരായ നിരവധി അഭിനേതാക്കൾകൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും താരത്തിന് കരിയറിൽ വലിയ സഹായം ആയിട്ടുണ്ട്.
സീ തമിഴ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന യാരടി നീ മോഹിനി, വിജയ് ടിവി എന്ന ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന പാഗൽ നിലാവ്, സൺ ടിവി എന്ന ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന വള്ളി, കലൈഞ്ചർ ടിവിയിൽ പ്രക്ഷേപണം ചെയ്യുന്ന റോമാപുരി പാണ്ഡ്യൻ, വിജയ് ടിവി ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന 7 സി തുടങ്ങിയവയാണ് താര ത്തിൻറെ ഏറെ അറിയപ്പെടുന്ന മിനിസ്ക്രീൻ പരമ്പരകൾ. ഇവയിലൂടെ കുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയങ്കരി ആകാൻ ശ്രീനിധിക്ക് സാധിച്ചു.
തനിക്ക് അഭിനയ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ഒരു മോശം അനുഭവം തുറന്നു പറഞ്ഞാണ് താരം ഇപ്പോൾ വാർത്തയിൽ ഇടം പിടിക്കുന്നത്. അഭിനയിക്കാൻ അവസരം ലഭിക്കണം എന്നുണ്ടെങ്കിൽ അഡ്ജസ്റ്റ് മെൻറ് കൾക്ക് വിധേയരാകണം എന്നാണ് സംവിധായകരുടെയും നിർമ്മാതാക്കളുടെയും പ്രതിനിധി തന്നോട് വന്ന് പറഞ്ഞത് എന്ന് താരം വെളിപ്പെടുത്തുന്നു. എന്നാൽ അന്ന് അഡ്ജസ്റ്റ് മെൻറ് എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല എന്നും അപ്പോൾ പ്രതിനിധി അത് വ്യക്തമാക്കി എന്നാണ് താരം പറയുന്നത്.
അന്ന് തന്നെ അതിന് തയ്യാറല്ല എന്ന് ഇന്ന് തന്നെ നിലപാട് വ്യക്തമാക്കിയ താരം ഇപ്പോഴും സിനിമയിൽ കാസ്റ്റിംഗ് കൗച്ച് സജീവമാണ് എന്ന വെളിപ്പെടുത്തുന്നു. അന്ന് താരത്തിന് താല്പര്യമില്ല എങ്കിൽ താരത്തിന് വേണ്ടി അമ്മ വഴി കൊടുത്താൽ മതിയാകും എന്നാണ് പ്രതിനിധി സംവിധായകരും നിർമാതാക്കളും അഭിനയിച്ചത് എന്നും ഞെട്ടലോടെ ശ്രീനിധി ഓർത്തെടുക്കുന്നു. അഭിനയ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും വളരെ മോശപ്പെട്ട രീതിയിൽ പലരും പുതുമുഖ താരങ്ങളും മറ്റും പെരുമാറുന്നുണ്ട് എന്നുമാണ് താരം ഇതിലൂടെ വ്യക്തമാകുന്നത്.