in

അവരെ പേടിച്ച് അന്ന് ഞാൻ ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടന്നിരുന്നത്: വെളിപ്പെടുത്തലുമായി ഗായിക മഞ്ജരി

‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെയാണ് ഗായിക മഞ്ജരി പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചത്. ‘മുകിലിന്‍ മകളേ…’ എന്ന ഗാനമാണ് മലയാള സിനിമാപിന്നണിഗാന രംഗത്തു മഞ്ജരി എന്ന ഗായികയെ അടയാളപ്പെടുത്തിയത്. 2005ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലെ ആ ഗാനം മഞ്ജരിയെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായിക പുരസ്‌കാരത്തിന് അര്‍ഹയാക്കി. പിന്നീടിങ്ങോട്ട് പതിനഞ്ച് വര്‍ഷങ്ങള്‍, മലയാളത്തിലും തമിഴിലുമൊക്കെയായി എണ്ണം പറഞ്ഞ നിരവധി മനോഹരഗാനങ്ങള്‍, കൂടെ ആല്‍ബങ്ങളും ഹിന്ദുസ്ഥാനി ഗസലുകളും. വേറിട്ട ആലാപന ശൈലിയാല്‍ പിന്നണിഗാനരംഗത്തു സ്ഥാനമുറപ്പിച്ചു പ്രിയ ഗായിക. വളരെ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് തന്നെ ഇരുന്നൂറില്‍ അധികം ഗാനങ്ങള്‍ താരം സിനിമയിലും ആല്‍ബത്തിലും ആയി പാടിക്കഴിഞ്ഞു.

പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായികയാണ് മഞ്ജരി. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗായികയുടെ വസ്ത്രധാരണ രീതിക്ക് ആരാധകര്‍ ഏറെയാണ്. മഞ്ജരിക്ക് നാടന്‍ ലുക്കും മോഡേണ്‍ ലുക്കും ഒരുപോലെ ഇണങ്ങുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. നാടന്‍ വേഷങ്ങളിലും സാരിയിലും മാത്രം ആയിരുന്നു മഞ്ജരിയെ ആദ്യ കാലങ്ങളില്‍ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ലുക്ക് അപ്പാടെ മാറി. തന്റെ വസ്ത്രധാരണത്തില്‍ മാറ്റങ്ങള്‍ വരാനും ആദ്യ കാലങ്ങള്‍ ഇങനെ ആകാനും ഉള്ള കാരണങ്ങള്‍ താരം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ‘ഒമാനിലെ മസ്‌ക്കറ്റിലാണ് ഞാന്‍ പഠിച്ചത്. അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തുക്കള്‍ അച്ഛനും അമ്മയുമാണ്. അമ്മ അധികം പുറത്തേക്ക് പോകാറില്ല. അതുകൊണ്ട് തന്നെ പുതിയ സ്‌റ്റൈലിനെ കുറിച്ച് എനിക്ക് പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. അച്ഛന്‍ മുടിവെട്ടാന്‍ പോകുമ്പോള്‍ ഞാനും സലൂണില്‍ പോയി മുടി മുറിക്കും.

ഡിഗ്രി പഠിക്കാന്‍ നാട്ടില്‍ വന്നപ്പോള്‍ അതിലും കഷ്ടമായിരുന്നു. കോളേജില്‍ സല്‍വാര്‍ നിര്‍ബന്ധമായിരുന്നു. സീനിയോഴ്‌സിനെ പേടി പൂവാലന്മാരെ പേടി. ആകെ മൊത്തത്തില്‍ ഒരു പേടി കുട്ടിയായിരുന്നു ഞാന്‍. ഷാളോക്കെ മൂടികെട്ടിയായിരുന്നു എന്റെ നടത്തം. ഉപരി പഠനത്തിന് മുംബൈയില്‍ പോയ ശേഷമാണ് എന്റെ ചിന്താഗതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നത്. അവിടെ നിന്ന് വന്ന ശേഷം പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ തുടങ്ങി ഞാനെന്നാണ് മഞ്ജരി പറയുന്നത്.

വിവാഹമോചനത്തെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നുവെന്ന് മഞ്ജരി പറഞ്ഞു. വിവാഹനോചനത്തെ ഇന്നത്തെ കാലത്ത് ഇരുണ്ട മേഘമായോ ജീവിതത്തിലെ ബ്ലാക് മാര്‍ക്ക് ആയോ ഒന്നും കാണാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നമുക്ക് ചുറ്റും ഇന്ന് ഒരുപാട് ബന്ധങ്ങലാണ് ഇന്ന് നടക്കുന്നത്. എന്നാല്‍ അവ നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ എനിക്ക് അതില്‍ കാണാനാകുന്നുള്ളൂ.

അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ വിലയിരുത്തിത്തുടങ്ങിയത്. മുംബൈയില്‍ താമസിക്കുന്നതിനാല്‍ തന്നെ മനുഷ്യനെന്ന നിലയ്ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. നാം ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ നമ്മുടെ ഇഷ്ടങ്ങള്‍ മുന്‍നിര്‍ത്തി വളരെ തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. അതുപോലെ തന്നെയാണ് എന്റെ ജീവിതത്തിലെ വിവാഹമോചനവുമെന്ന് മഞ്ജരി പറഞ്ഞു.

Written by Editor 3

അപ്പ പറഞ്ഞിട്ടാണ് ഗ്ലാമർവേഷം ചെയ്തത്, വീട് വിട്ടിറങ്ങുമ്പോൾ എനിക്ക് 15 വയസായിരുന്നു, അപ്പ ഇപ്പോൾ ഒരു അടഞ്ഞ അധ്യായമാണ്, സഹോദരനെപ്പോലെ സഹായിച്ചത് സുരേഷ് ഗോപി ചേട്ടൻ: മുക്ത പറയുന്നു

ചട്ടി ഉണ്ടാക്കി വൈറല്‍ ആയി.. ശേഷം നിലം തൊടാതെ ഫോട്ടോഷൂട്ട്‌.. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകർ.