ബിഗ് ബോസ് സീസൺ 3ലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതു മന്ത്ര. സമൂഹമാധ്യമങ്ങളിൽ സജീവമായ ആൾ കൂടിയായിരുന്നു താരം. കണ്ണൂർ സ്വദേശിയായ താരം ബിഗ്ബോസിൽ പൊതുവേ ശാന്തയായി ആണ് കാണപ്പെട്ടിരുന്നത്.
സമൂഹ മാധ്യമത്തിൽ താരം സജീവമായിത്തന്നെ ഇടപെടാറുണ്ട്. താരത്തിൻറെ ആദ്യചിത്രം കിംഗ് ലയർ ആണ്. ചിത്രത്തിൽ വളരെ യാദൃശ്ചികമായി ലഭിച്ച വേഷത്തെ മനോഹരമാക്കി തന്നെ അഭിനയിച്ചു ഫലിപ്പിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. അഭിനേത്രി, ഗായിക, മോഡൽ എന്നീനിലകളിൽ സജീവമായ താരം കിംഗ് ലയറിന് പുറമേ തുറമുഖം, റോൾമോഡൽസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.
മിസ്സ് ഇന്ത്യ മത്സരവേദിയിൽ നിന്നും ബിഗ് ബോസ് മലയാളം സീസൺ 3 ലേക്ക് മത്സരാർത്ഥിയായി എത്തിയ താരം മികച്ച പിന്നണി ഗായിക എന്ന നിലയിൽ ഇതിനോടകംതന്നെ അടയാളപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ജീവിതത്തിൽ വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞ് നിന്നത് ആയിരുന്നു എന്ന് ബിഗ് ബോസ് വേദിയിൽ വെച്ച് താരം ആളുകളെ അറിയിച്ച കാര്യവുമാണ്.
ജനുവിൻ ആയുള്ള മത്സരാർത്ഥി എന്നാണ് ഋതുവിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കൂടുതലും ഉയർന്ന അഭിപ്രായം. ബിഗ് ബോസിൻറെ രണ്ടാം പകുതിയിലാണ് താരത്തിനെ കൂടുതൽ ആക്ടീവായി കണ്ടത്. തുടക്കത്തിൽ തന്നെ പുറത്താകുമെന്ന് പലരും കരുതിയ മത്സരാർത്ഥി ആയിരുന്നു താരം.
എന്നാൽ താരം ഫിനാലെ വരെ എത്തുകയും ഉണ്ടായി. ഏഴാം സ്ഥാനത്താണ് എത്തിയത്. ബിഗ് ബോസിൽ തന്നെക്കാൾ മുകളിൽ സ്ഥാനവും അർഹതയുള്ള മത്സരാർത്ഥിയാണ് ഋതുവെന്ന് കിടിലൻ ഫിറോസും അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസിന് ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമായ താരാം നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
എപ്പോഴും ജനുവിൻ ആൻഡ് റിയൽ ആയിട്ടും ഇരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് ഋതു പറയുന്നു. സത്യസന്ധത പുലർത്തുക, കഠിനാധ്വാനം ചെയ്യുക എന്നതാണ് താൻ അതിനായി ചെയ്യാറുള്ളത് എന്ന് ഋതു വ്യക്തമാക്കുകയുണ്ടായി. ചെറുപ്പം മുതൽ തനിക്ക് ഓരോ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്നും താരം പറയുന്നു.
ഓരോന്ന് കണ്ട് എനിക്കും അതുപോലെ ആവണം എന്നായിരുന്നു. എന്നാൽ എങ്ങനെയാണ് അതിലേക്ക് എത്തുക എന്ന് അറിയില്ലായിരുന്നു. പിന്നെ ഒരു മോഡൽ ആവണം എന്ന് അതിയായി ആഗ്രഹിക്കുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആയിരുന്നു.
ഗോഡ്ഫാദർ ആരും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പിന്നിൽ നിൽക്കുവാൻ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് എങ്ങനെയാണ് ഇവിടെ വരെ എത്തിയത് എന്ന് .അതിന് ഒന്ന് മാത്രമേ പറയാനുള്ളൂ.
വിജയത്തിൽ എത്തുവാൻ ഒരിക്കലും ഒരു ഗോഡ്ഫാദറിൻറെ ആവശ്യമില്ല. എല്ലാത്തിനും സമയം എടുക്കും. ഞാൻ ഒരു ആറു വർഷമായി സ്ട്രഗിൾ ചെയ്യുന്നു.ഇത് ആർക്കുമറിയില്ല. എല്ലാവരും പെട്ടെന്ന് അവസരം കിട്ടി എന്നാണ് വിചാരിക്കുന്നത്.അത് ഒരിക്കലും ശരിയല്ല. ആറു വർഷത്തേക്ക് മോഡലിംഗ് കൊണ്ടുപോയി. അതിനിടയിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിരുന്നു. എൻറെ പാഷൻ ഞാൻ സീരിയസ് ആയി കണ്ടു.
അതാണ് ഇവിടെ വരെ എത്താനുള്ള കാരണമെന്നും ഒരിക്കൽ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.