ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഋതുമന്ത്ര. അമ്മയ്ക്കൊപ്പം പങ്കെടുത്ത പറയാൻ നേടാം എന്ന ഷോയിൽ അവതാരകനായ എംജി ശ്രീകുമാരോട് ഋതുമന്ത്ര തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് വരുന്നതിനുമുമ്പ് ഋതു മന്ത്ര പ്രണയം ഉണ്ടായിരുന്നു എന്ന് മോഹൻലാലിനോട് വെളിപ്പെടുത്തി.
പിന്നീട് ഷോ അവസാനിച്ച ശേഷം അതേക്കുറിച്ച് ഇതുവരെ തുറന്നുപറച്ചിൽ നടത്തിയിട്ടുമില്ല. എംജി ശ്രീകുമാറിനോട് നൽകിയ അഭിമുഖത്തിൽ തനിക്കൊന്നിൽ കൂടുതൽ പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ താൻ ഇപ്പോൾ സിംഗിൾ ആണെന്ന് ഋതുമന്ത്ര തമാശയോടെ പറയുന്നു.
ജീവിതത്തിൽ പല കാലഘട്ടങ്ങളിൽ കടന്നുപോകും.ഓരോ കാലഘട്ടത്തിൽ തനിക്ക് അനുയോജ്യമായത് എന്ന് കരുതി സംഭവിച്ചതായിരുന്നു പ്രണയമൊക്കെ. എന്നാൽ താൻ ഇപ്പോൾ വളരെ കണ്ടുമാണ് ഒരു പാട്ണറിനെ തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നില്ല. റിലേഷൻഷിപ്പ് കളിലേക്ക് പോകാതെ കരിയർ ഫോക്കസ് ചെയ്യുവാനാണ് തന്റെ തീരുമാനം. തന്നെ ഒരാൾ മനസ്സിലാക്കി ഇനി വരണം. അധികം സമയം ജീവിതത്തിൽ ഇല്ല.ഒരു പോയിൻറ് കഴിഞ്ഞാൽ നമ്മൾ കരിയർ എന്തായാലും ശ്രദ്ധിക്കണം. തന്റെ കരിയർ വളരെയധികം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ജോലി എന്നിവ വേണം. അതുകഴിഞ്ഞാൽ വിവാഹം ഇഷ്ടമുള്ള ഒരാൾ വന്നാൽ വിവാഹം കഴിക്കാം. അല്ലെങ്കിലും കുഴപ്പമൊന്നുമില്ല. തൻറെ അമ്മയെ കണ്ടാണ് വളർന്നതെന്നും, താരം അഭിമുഖത്തിലൂടെ പറഞ്ഞു