മലയാള സിനിമയിൽ അഭിനയം കൊണ്ടും നൃത്തം കൊണ്ടും ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് ലക്ഷ്മിഗോപാലസ്വാമി. വേറിട്ട അഭിനയവും മറ്റുള്ളവരെ ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി ആണ് എന്നും ലക്ഷ്മി ഗോപാലസ്വാമിയെ കാണുക.താരത്തെ മറ്റ് അഭിനയത്രിമാരിൽ നിന്ന് വ്യത്യസ്ത ആക്കി നിർത്തുന്നത് ഇത് തന്നെ ആണ്.
ഓരോ ചുവടും അഭിനയമികവും ക്യാമറയ്ക്കു മുന്നിലും പ്രകടിപ്പിക്കുവാൻ യാതൊരു മടിയുമില്ല താരത്തിന്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിക്കുവാൻ അവസരം ലഭിച്ച താരം വളരെ നാളുകളായി സിനിമാരംഗത്തു നിന്നും ഒരു താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണ്.
ഇന്നും വിവാഹം കഴിക്കാതെ നൃത്തവും അഭിനയവും മാത്രം ജീവിതത്തിൽ കൂട്ടായി കണ്ട് കഴിയുന്ന ലക്ഷ്മിഗോപാലസ്വാമി കോവിഡ് കാലത്ത് തനിക്കൊരു വിവാഹം കഴിക്കാൻ തോന്നിയതിനെ പറ്റി വെളിപ്പെടുത്തിയിരുന്നു. പുറത്തിറങ്ങാൻ പോലും കഴിയാത്തതുകൊണ്ട് ഒറ്റക്കുള്ള ജീവിതം ഏകാന്തത ആയി തോന്നി. വിവാഹം കഴിച്ച് നല്ലൊരു പങ്കാളി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആ സമയത്ത് തോന്നിയിട്ടുണ്ട് എന്ന് താരം വ്യക്തമാക്കി. കാര്യങ്ങളൊക്കെ മാറിയതോടെ ആ ചിന്തയും മാറിയെന്നാണ് നടി പറയുന്നത്.
വിവാഹം കഴിച്ചില്ലെങ്കിലും താൻ ഇപ്പോഴും സന്തോഷവതിയായാണ് ജീവിക്കുന്നത്. ഇനി ഇപ്പോൾ നല്ലൊരു പങ്കാളി വരികയാണെങ്കിൽ അന്നേരം അതിനെ കുറിച്ച് ആലോചിക്കാം എന്നും താരം പറയുന്നു. ഒരു സുഹൃത്തിനെയോ പങ്കാളിയേയോ വേണം എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരത്തിൻറെ മറുപടി ഇങ്ങനെ ആയിരുന്നു. മമ്മൂട്ടി, ലോഹിതദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ലക്ഷ്മിഗോപാലസ്വാമി.
മലയാളി അല്ലെങ്കിലും കേരളത്തിലെ പ്രേക്ഷകർ നെഞ്ചേറ്റി സ്വീകരിക്കുകയായിരുന്നു ഈ താരത്തെ. മലയാളത്തിനു പുറമേ തമിഴ്, കന്നഡ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. നൃത്ത പരിപാടികളുടെ വിധികർത്താവായി പലപ്പോഴും താരം പ്രത്യക്ഷപ്പെടാറുണ്ട്. മുൻനിര താരങ്ങൾക്കും സംവിധായകർക്കും ഒപ്പം എല്ലാം പ്രവർത്തിക്കാൻ അവസരം ലഭിച്ച വ്യക്തി കൂടിയാണ് ലക്ഷ്മിഗോപാലസ്വാമി.
മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ച താരം പിന്നീട് ബിജു മേനോൻ, ജയറാം,മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരുടെ നായികയായും തിളങ്ങിയിരുന്നു. സിനിമയിൽ വന്ന സമയത്ത് ഗാന രംഗങ്ങളിൽ അഭിനയിക്കാൻ ആണ് ബുദ്ധിമുട്ടിയത് എന്ന് ഒരിക്കൽ താരം പറഞ്ഞിരുന്നു.
അമ്മ സംഗീത അധ്യാപികയായിരുന്നു അതിനാൽ താൻ പാട്ടുകാരി ആവും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ തുടക്കം മുതൽ തന്നെ നൃത്തത്തോട് ആയിരുന്നു തനിക്ക് കൂടുതൽ താല്പര്യം എന്നും സിനിമയുമായി മുന്നേറുന്നതിനിടയിൽ നൃത്തത്തിൽ സജീവമാകാൻ സാധിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. സിനിമയിലെത്തിയ അധികനാൾ പിന്നിടുന്നതിന് ഇടയിൽ തന്നെ മലയാളത്തിലെ ഒരു പ്രമുഖ നടനെ താരം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായി ഉള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു.
എന്നാൽ അദ്ദേഹത്തിന് ഭാര്യയും കുട്ടികളും ഉള്ളതിനാൽ അതിന് സാധിക്കാതെ വരികയായിരുന്നു എന്ന് താരം തന്നെ പറയുകയും ചെയ്തിട്ടുണ്ട്. ലക്ഷ്മി ഗോപാലസ്വാമിക്ക് ഇന്നും ആരാധകർ ഏറെയാണ്. താരത്തിന്റെ വിശേഷങ്ങളും വാർത്തകളും ചിത്രങ്ങളും ഒക്കെ നിമിഷനേരം കൊണ്ടാണ് സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറുന്നത്.