അരയന്നങ്ങളുടെ വീട് എന്ന മലയാള സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ചിത്രത്തിന് കിട്ടിയ മികച്ച പിന്തുണ ലക്ഷ്മി ഗോപാലസ്വാമിക്ക് നിരവധി സിനിമകളില്‍ അവസരം നേടിയെടുക്കാന്‍ സഹായിച്ചു. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത് മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ ലോഹിതദാസ് ആയിരുന്നു.
തുടര്‍ന്ന് മുന്‍നിര നായകരായ മോഹന്‍ലാലിനും ജയറാമിനൊപ്പം നിരവധി സിനിമകളില്‍ ലക്ഷ്മി ഗോപാലസ്വാമി സാന്നിധ്യ മറിയിച്ചു. മികച്ച ഒരു നര്‍ത്തകി കൂടിയായ താരത്തിന് മലയാള സിനിമയില്‍ ആരാധകര്‍ ഏറെയാണ്. സിനിമയില്‍ മികവു തെളിയിച്ചതും എന്നാല്‍ ഇപ്പോഴും വിവാഹേതര കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കാതിരുന്ന മലയാള നടിമാരില്‍ ഒരാളാണ് ലക്ഷ്മി ഗോപാല സ്വാമി. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നതിന് തന്റെതായ കാരണങ്ങള്‍ മുന്പും താരം നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് കാലത്ത് ഒരു വിവാഹം കഴിക്കാന്‍ തോന്നിയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നടി.
തനിക്ക് ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്, എന്നാല്‍, കല്യാണം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല, അമ്പത് വയസ്സായിട്ടും കെട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്മി ഗോപാല സ്വാമി അന്ന് ലോക്ഡൗണ്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത് വലിയ ഏകാന്തത തോന്നിയതായി നടി പറയുന്നു. അന്ന് വിവാഹം കഴിച്ച് ഒരു പങ്കാളി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നതായി ലക്ഷ്മിഗോപാലസ്വാമി പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോവില്‍ സാഹചര്യം മാറിയതോടെ ചിന്തയും മാറി എന്നാണ് താരം പറയുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും താന്‍ സന്തോഷവതിയായാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഒരു സുഹൃത്തിനെയോ പങ്കാളിയെയോ വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ഇപ്പോള്‍ താന്‍ വളരെ സന്തോഷവതിയാണ്. സമാധാനത്തോടെ ഉള്ള ജീവിതം നയിക്കുകയാണെന്ന് ചോദ്യത്തിനുള്ള മറുപടിയായി താരം പറയുന്നു.വിവാഹം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും ഈ പ്രായത്തില്‍ പക്ഷേ ഒരു നല്ല പങ്കാളിയെ കിട്ടിയാല്‍ എന്തുകൊണ്ട് ആയിക്കൂടാ, അതിനുവേണ്ടി ടെന്‍ഷന്‍ അടിച്ചു നടക്കുകയല്ല ഞാന്‍. ജീവിതം നന്നായി കൊണ്ടുപോവുക. അതില്‍ ഒരു പങ്കാളിയെ കിട്ടിയാല്‍ അത് നല്ലതാണ്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. താന്‍ ഇപ്പോള്‍ ആ സ്റ്റേജില്‍ ആണെന്നും നടി പറയുന്നു.
കോവിഡ് കാലത്ത് ഞാന്‍ കുറെ കാര്യങ്ങള്‍ ആസ്വദിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മൈന്‍ഡ് ക്ലീനിങ് തുടങ്ങി എല്ലാത്തരം ക്ലീനിങ്ങും ആ സമയത്ത് നടത്തി. കോവിഡ് കാലത്ത് തനിക്ക് പ്രഷറും ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് നടി പറയുന്നു. സിനിമയുടെ ഷൂട്ടിംഗ്, അതിഥിയായി പോവുക തുടങ്ങിയ കാര്യങ്ങളൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ല. ഡാന്‍സ് പ്രോഗ്രാമുകള്‍ പോലുമില്ലായിരുന്നുവെന്നും നടി പറഞ്ഞു.