സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെയാണ് ജസീല പണ്‍വീര്‍ മലയാള ടെലിവിഷന്‍ രംഗത്ത് എത്തുന്നത്. കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്നും എത്തിയാണ് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ ജസീല പണ്‍വീര്‍ ഇടം നേടിയത്.
ഇപ്പോള്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജസീല.മലയാളത്തിലെ ഒട്ടമിക്ക പ്രമുഖ ചാനലുകളില്ലെല്ലാം താരം ഇതിനോടക വര്‍ക്ക് ചെയ്തിട്ടുണ്ട്. സീരിയലുകളില്‍ സജീവം ആയിരുന്ന ജസീല ഫ്ളവേഴ് ചാനലിലെ സ്റ്റാര്‍മാജിക് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇന്നിപ്പോള്‍ യുവാക്കളും കുടുംബ പ്രേക്ഷകരും നടിയെ ഒരുപോലെ നെഞ്ചിലേറ്റുന്നുണ്ട്.പിന്നീട് സീകേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവ, മിസിസ് ഹിറ്റ്‌ലര്‍ എന്നി പരമ്പരകളില്‍ അഭിനയിച്ചിരുന്നു. സുമംഗലി ഭവയില്‍ നെഗറ്റീവ് വേഷമായിരുന്നു.
ഹിറ്റ്‌ലറില്‍ തീരെ ചെറിയ വേഷമായിരുന്നു നടിയുടേത്. ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ജസീല. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളും വര്‍ക്കൗട്ട് ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്റ്റൈലന്‍ ലുക്കിലും നാടന്‍ വേഷത്തിലും നടി ഒരുപോലെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് ജസീല. അഭിനയ മേഖലയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തോടൊപ്പം പ്രണയത്തെ കുറിച്ചും താരം പറയുന്നുണ്ട്.
മലയാളത്തിന്റ പ്രിയഗായകന്‍ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ജസീല ഇക്കാര്യം വെളിപ്പടുത്തിയിരിക്കുന്നത്.മോശം അനുഭവത്തെ കുറിച്ച് ജസീലയുടെ വാക്കുകള്‍ ഇങ്ങനെ:
ഒരു പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വൈകുന്നേരം ആയിരുന്നു ബെംഗളൂരുവില്‍ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു.ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്. ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍ പറ്റുമോ എന്ന് ചോദിച്ചു.
ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയ്ക്കുന്ന താരത്തിലുള്ള സമീപനമായിരുന്നു. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്നായിരുന്നു മറുപടി. എത്ര പൈസ വരെ വേണമെങ്കിലും തരുമെന്നൊക്കെ പറഞ്ഞതായും ജസീല പറയുന്നു.
അഭിമുഖത്തില്‍ താരത്തിന്റെ വാക്കുകള്‍ ഞെട്ടലോടെ കേട്ടിരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍. വിവാഹത്തെ കുറിച്ച് ചോദിക്കവെ കല്യാണം നീണ്ടു പോകുന്നതിനെ കുറിച്ച് വെളിപ്പെടുത്തി. പറ്റിയ ആള്‍ വന്നാല്‍ ഉടനെ വിവാഹമുണ്ടാവുമെന്നാണ് ജസീല പറയുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…’ സഹോദരിയ്ക്ക് കല്യാണം ആയി. തനിയ്ക്ക് കല്യാണം ശരിയായിട്ടില്ല. ചിലത് നോക്കിയിരുന്നു. പക്ഷെ വിവാഹത്തോട് അടുക്കുമ്പോള്‍ എല്ലാം വിട്ടു പോകുന്നു എന്നായിരുന്നു ജസീല പറഞ്ഞത്. എനിക്ക് കുറച്ച് പ്രതീക്ഷകള്‍ എല്ലാം ഉണ്ട്. അതിനൊത്ത ഒരാള്‍ വരികയാണ് എങ്കില്‍ കല്യാണം ഉടന്‍ ഉണ്ടാവും.