അന്യഭാഷ നായികന്മാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത ധാരാളം ആരാധകരെ നേടിയെടുത്ത നടിയാണ് പത്മപ്രിയ. 1999 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.
പ്രവീണ ചെയ്ത വേഷം വളരെ മികച്ചതായി തെലുങ്കിൽ അവതരിപ്പിക്കുവാൻ പത്മപ്രിയയ്ക്ക് സാധിക്കുകയുണ്ടായി. മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമായ താരം മമ്മൂട്ടിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ രാജമാണിക്യത്തിൽ രണ്ടാമതായി അഭിനയിക്കുകയുണ്ടായി.
ഞെട്ടിക്കുന്ന പ്രകടനവുമായി വടക്കുന്നാഥൻ എന്ന മോഹൻലാൽ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടതോടുകൂടി മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി പത്മപ്രിയ മാറുകയായിരുന്നു. ഡൽഹി സ്വദേശിയായ പത്മപ്രിയ തെന്നിന്ത്യൻ സിനിമയിൽ സജീവസാന്നിധ്യമായി വളർന്നുവന്നത് വളരെ പെട്ടെന്നായിരുന്നു.
2005ൽ താരം തൻറെ ആദ്യ തമിഴ് ചിത്രമായ ആയ തവമൈ തവമീരണ്ടു എന്ന സിനിമയിലും ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കുകയുണ്ടായി. അമ്പതിലധികം സിനിമകളിൽ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച താരം 2017 പുറത്തിറങ്ങിയ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.
കുറച്ചുനാളുകളായി സിനിമകളിൽ നിന്നെല്ലാം അകലം പാലിച്ചു ഇരിക്കുകയാണെങ്കിൽ കൂടി സമൂഹമാധ്യമങ്ങളിലും താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി തന്നെ താരം ഇടപെടുന്നുണ്ട്. സിനിമാ മേഖലയിൽ ജെൻഡർ ജസ്റ്റിസിന്റെ ധാരണ വളരെ കുറവാണ്. ഞാൻ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക്, തമിഴ്,മലയാളം, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ച് മതിയായതുകൊണ്ടാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. എനിക്ക് എന്റെ സഹപ്രവർത്തകർക്ക് ഒപ്പം തുല്യത തോന്നിയിട്ടില്ല. അത് പൂർണ്ണമായും എൻറെ ജെൻഡർ മൂലമാണ്. എൻറെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും എനിക്ക് ലഭിക്കുന്നില്ല.
അവർക്ക് വരുന്നത് പോലുള്ള കഥാപാത്രങ്ങൾ എനിക്ക് കിട്ടാറില്ല. അംഗീകാരം ലഭിക്കുമ്പോഴാണ് നമുക്കൊരു സപ്പോർട്ട് സിസ്റ്റം ഉണ്ടാകുന്നത്. അതുകൊണ്ട് കുറച്ചു കാലം സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. ആ സമയം എനിക്ക് സിനിമയിൽ സ്ഥാനവും നഷ്ടപ്പെട്ടു എന്നാണ് സിനിമയിൽ നിന്നുള്ള തൻറെ ബ്രേക്കിനെ പറ്റി താരം വ്യക്തമാക്കിയത്.
പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ട് എന്നും പത്മപ്രിയ വ്യക്തമാക്കുന്നു. സിനിമയിൽ സ്ഥിരപ്രതിഷ്ഠ നേടണമെന്ന ആഗ്രഹത്തോടെയാണ് ഇത് പലരും ചെയ്യുന്നതെന്ന് താരം വ്യക്തമാക്കുന്നു.
അതോടൊപ്പം കൊച്ചിയിലെ നടിയുടെതിന് സമാനമായ ദുരനുഭവങ്ങൾ അതിജീവിച്ച താരങ്ങളെയും തനിക്കറിയാമെന്നും പത്മപ്രിയ പറയുന്നു. പലരും തുറന്നു പറയാറില്ല. മൗനം പാലിക്കുന്നത് ചാൻസ് നഷ്ടപ്പെടും എന്ന് വിചാരിച്ചാണ് എന്നും ഭയന്നാണ് എന്നും താരം വ്യക്തമാക്കുന്നു. ഞങ്ങളെപ്പോലെയുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്ന് പദ്മപ്രിയ വ്യക്തമാക്കുന്നു.
ഒരു സിനിമയിൽ അവസരം ലഭിക്കുന്നതിനായി സംവിധായകന്റെയും നിർമാതാവിന്റെയും കിടക്ക പങ്കിടേണ്ടി വരും എങ്കിൽ അത് എത്ര സ്വീകരിക്കാൻ തയ്യാറാകും. എതിർക്കുന്ന ആൾക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയ്ക്ക് ഒപ്പം കിടക്ക പങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവർ ആണെന്ന് പറയാൻ സാധിക്കുമോ.പേരും പ്രശസ്തിയും ഉള്ള നടിമാരും ഇതിൽ മുൻനിരയിലുണ്ട്. കാരണം അവർക്ക് സിനിമയിൽ സ്ഥിരപ്രതിഷ്ഠ നേടണമെന്ന ആഗ്രഹം ഉണ്ട്. തനിക്ക് ഒരിക്കലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു.